ഓടനൂർ പതിപ്പാലത്തിൽ കൊമ്പുകോർത്ത് സി.പി.എമ്മും ബി.ജെ.പിയും
text_fieldsപറളി ഓടനൂർ പതിപ്പാലത്തിനുസമീപം പഞ്ചായത്ത് പ്രസിഡൻറ് ഗിരിജയും സംഘവും
പറളി: ഓടനൂർ പതിപ്പാലം നിർമാണത്തിന് തടസ്സം സൃഷ്ടിക്കുന്നത് പറളിയിലെ ബി.ജെ.പിയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കപടനാടകം അവസാനിപ്പിച്ച് നാട്ടുകാരോട് മാപ്പുപറയണമെന്നും പറളി പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജയും സി.പി.എം പാർട്ടി ഭാരവാഹികളും പറഞ്ഞു.
കഴിഞ്ഞദിവസം പാലം നിർമിക്കാതെ എം.എൽ.എയും പഞ്ചായത്ത് ഭരണക്കാരും ജനവഞ്ചന നടത്തിയെന്നാരോപിച്ച് പറളിയിലെ ബി.ജെ.പിയും കോൺഗ്രസും മാറിമാറി പ്രതിഷേധം നടത്തിയിരുന്നു.
ഇതിന് മറുപടിയായാണ് പഞ്ചായത്ത് ഭരണക്കാരും സി.പി.എമ്മും രംഗത്തെത്തിയത്. പാലത്തിെൻറ നിർമാണം തടസ്സപ്പെടുത്തുന്ന പ്രവർത്തനമാണ് ബി.ജെ.പി പഞ്ചായത്ത് മെംബർമാർ നടത്തുന്നതെന്നുപറഞ്ഞ് പഞ്ചായത്ത് പ്രസിഡൻറിന് പുറമെ സി.പി.എം ഏരിയ സെൻറർ അംഗം എം.ടി. ജയപ്രകാശും ലോക്കൽ സെക്രട്ടറി കെ.ടി. സുരേഷ് കുമാറും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

