യൂനിഫോം ധരിക്കുന്നില്ല, അമിത നിരക്ക്; ഓട്ടോ ഡ്രൈവർമാർക്കെതിരെ പരിശോധന കർശനമാക്കി
text_fieldsകൊല്ലങ്കോട് ഓട്ടോ സ്റ്റാൻഡിൽ നടന്ന പൊലീസ് പരിശോധന
കൊല്ലങ്കോട്: യൂനിഫോമില്ലാതെ ഓട്ടോ ഓടിക്കുന്നതിനെതിരെ നടപടിയുമായി പൊലീസ്. കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ അമൃതരംഗന്റെ നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയത്. ഇതോടൊപ്പം വിവിധ വകുപ്പുകളും ഓട്ടോ സ്റ്റാൻഡുകളിൽ പരിശോധന ശക്തമാക്കി. വാഹന നികുതി, ലൈസൻസ്, യൂനിഫോം, പെർമിറ്റ്, പുക പരിശോധന തുടങ്ങിയവയാണ് കഴിഞ്ഞ രണ്ടാഴ്ച യിലധികമായി പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവ പരിശോ ധിക്കുന്നത്. പുതുനഗരം, കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട കൊടുവായൂർ, തത്തമംഗലം തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായ പരിശോധന.
യാത്രക്കാരിൽനിന്ന് അമിതനിരക്ക് ഈടാക്കുന്നെന്ന പരാതി യും പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു. നിയമം പാലിക്കാത്തവരിൽനിന്ന് പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

