Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമു​നി​സി​പ്പ​ൽ ബ​സ്...

മു​നി​സി​പ്പ​ൽ ബ​സ് സ്​​റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ വെ​യി​ലേ​റ്റ് ത​ള​രു​ന്നു

text_fields
bookmark_border
palakkad municipal busstand
cancel
camera_alt

ബ​സ് വെ​യി​റ്റി​ങ് ഷെ​ഡ് ഇ​ല്ലാ​ത്ത പാലക്കാട്​ മു​നി​സി​പ്പ​ൽ ബ​സ് സ്​​റ്റാ​ൻ​ഡ്

പാ​ല​ക്കാ​ട്: ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ മു​നി​സി​പ്പ​ൽ ബ​സ് സ്​​റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ വെ​യി​ലേ​റ്റ് ത​ള​രു​ന്നു. നി​ര​വ​ധി പേ​ർ വ​ന്നു​പോ​കു​ന്ന ഇ​വി​ടെ ന​ഗ​ര​സ​ഭ താ​ൽ​ക്കാ​ലി​ക ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്കാ​തെ പൊ​രി​വെ​യി​ലി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ത​ള​ർ​ത്തു​ക​യാ​ണ്.

ജി​ല്ല​യി​ൽ ക​ന​ത്ത ചൂ​ട് തു​ട​രു​മ്പോ​ഴും, സ്​​റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഒ​രു സൗ​ക​ര്യ​വും അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ട്ടി​ല്ല. ത​ക​ർ​ച്ച പേ​ടി​ച്ച്​ പൊ​ളി​ച്ചു​നീ​ക്കി​യ മു​നി​സി​പ്പ​ൽ ബ​സ് സ്​​റ്റാ​ൻ​ഡ് പു​ന​ർ​നി​ർ​മാ​ണം ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും എ​ങ്ങു​മാ​യി​ല്ല.

2018 ആ​ഗ​സ്​​റ്റ് ര​ണ്ടി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​െൻറ ഒ​രു​വ​ശം ഇ​ടി​ഞ്ഞു​വീ​ണ​തോ​ടെ​യാ​ണ് മു​നി​സി​പ്പ​ൽ ബ​സ് സ്​​റ്റാ​ൻ​ഡ്​ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. സ്​​റ്റാ​ൻ​ഡ്​ കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മെ​ന്ന പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

നി​ർ​മാ​ണ​ത്തി​ന് പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചാ​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കാ​മെ​ന്ന് എം.​പി​യും എം.​എ​ൽ.​എ​യും അ​റി​യി​ച്ചെ​ങ്കി​ലും ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു അ​ന​ക്ക​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ നേ​ര​േ​ത്ത പ​റ​ഞ്ഞ​ത്. ആ​ദ്യം ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​വും അ​ടു​ത്ത​ഘ​ട്ടം ക്ലോം​പ്ല​ക്സ് നി​ർ​മാ​ണ​വും.

ബ​സ് പ​രി​സ​രം കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്. ചെ​ർ​പ്പു​ള​ശ്ശേ​രി, കോ​ങ്ങാ​ട്, തോ​ല​നൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ന​ഗ​ര​ത്തി​ലെ പ​ഴ​ക്കം​ച്ചെ​ന്ന ആ​ദ്യ​ത്തെ ബ​സ് സ്​​റ്റാ​ൻ​ഡാ​യി​രു​ന്നു മു​നി​സി​പ്പ​ൽ ബ​സ് സ്​​റ്റാ​ൻ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy heatpalakkad
News Summary - no waiting shed in palakkad municipal busstand
Next Story