Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജ​ന​റേ​റ്റ​റും...

ജ​ന​റേ​റ്റ​റും ക​മ്പ്യൂ​ട്ട​റു​മി​ല്ല: ഡ​യാ​ലി​സി​സ്​ കാ​ത്ത്​ ആ​ല​ത്തൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി

text_fields
bookmark_border
ജ​ന​റേ​റ്റ​റും ക​മ്പ്യൂ​ട്ട​റു​മി​ല്ല: ഡ​യാ​ലി​സി​സ്​ കാ​ത്ത്​   ആ​ല​ത്തൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി
cancel
camera_alt

ആ​ല​ത്തൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി

ആ​ല​ത്തൂ​ർ: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം എ​ത്തി​ച്ചി​ട്ടും ഡ​യാ​ലി​സി​സ് യൂ​നി​റ്റ് സ​ജ്ജ​മാ​യി​ല്ല.

വൈ​ദ്യു​തി ത​ട​സ്സം നേ​രി​ട്ടാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ജ​ന​റേ​റ്റ​റും ആ​വ​ശ്യ​മാ​യ ക​മ്പ്യൂ​ട്ട​റും ഇ​ല്ലാ​ത്ത​താ​ണ് വെ​ല്ലു​വി​ളി​യാ​യ​ത്. ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മേ​ല​ധി​കാ​രി​ക​ൾ​ക്ക് നി​ര​വ​ധി ത​വ​ണ ക​ത്ത​യ​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഡ​യാ​ലി​സി​സ്​ മെ​ഷീ​നു​ക​ൾ എ​ത്തി​ച്ച്​ ര​ണ്ടു​വ​ർ​ഷ​മാ​യി. അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കി​യ​തി​നൊ​പ്പം ഡോ​ക്ട​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മു​ള്ള പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കി.

അ​ഞ്ച് മെ​ഷീ​നു​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ 80 രോ​ഗി​ക​ളാ​ണ്​ ഡ​യാ​ലി​സി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്ന​ത്. പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ൽ ഒ​രേ സ​മ​യം അ​ഞ്ച് രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യാ​നാ​കും.

ആ​ഴ്ച​യി​ൽ മൂ​ന്ന് ഡ​യാ​ലി​സി​സ് വ​രെ വേ​ണ്ടി വ​രു​ന്ന രോ​ഗി​ക​ൾ​ക്കാ​യി​രി​ക്കും ഇ​വി​ട​ത്തെ സേ​വ​നം ല​ഭി​ക്കു​ക. യൂ​നി​റ്റി​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് നേ​ര​ത്തെ ത​ന്നെ ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ഡ​യാ​ലി​സി​സ്​ യൂ​നി​റ്റ്​ പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aalathoor thalook hospital
News Summary - No generator or computer: wait for Dialysis Aalathoor thalook hospital
Next Story