Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചുവരെഴുത്തി​െൻറ...

ചുവരെഴുത്തി​െൻറ തിരക്കിൽ ഒമ്പതാം ക്ലാസുകാരൻ

text_fields
bookmark_border
ചുവരെഴുത്തി​െൻറ തിരക്കിൽ ഒമ്പതാം ക്ലാസുകാരൻ
cancel
camera_alt

ബിൻഷാദ് പെരിങ്ങോട്ടുകുറുശ്ശിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ ചുവരെഴുത്ത് നടത്തുന്നു

പെരിങ്ങോട്ടുകുറുശ്ശി: തെരഞ്ഞെടുപ്പുകാലമായതോടെ കൊച്ചു ആർട്ടിസ്​റ്റ്​ ബിൻഷാദിന് നിന്നുതിരിയാൻ സമയമില്ല. വിവിധ പാർട്ടികളുടെ ചുവരെഴുത്തിൽ വ്യാപൃതനാണ് 14കാരനായ ഇൗ കൊച്ചു ആർട്ടിസ്​റ്റ്​.​ പരുത്തിപ്പുള്ളി ബമ്മണൂർ ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയും പെരിങ്ങോട്ടുകുറുശ്ശി തോട്ടുമുക്ക് അനിയത്തക്കുണ്ട് അഹമ്മദ് കബീറി​െൻറ മകനുമായ ബിൻഷാദ് ഏഴാം ക്ലാസ് മുതൽ എഴുത്തി​െൻറ ലോകത്തുണ്ട്.

ചെറുപ്പത്തിലേ കലയിലും ചിത്രരചനയിലും കഴിവുതെളിയിച്ച കുഞ്ഞ് ആർട്ടിസ്​റ്റിനെ എഴുത്തി​െൻറ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് ഡ്രോയിങ്​ അധ്യാപകനും ആർട്ടിസ്​റ്റുമായ പരുത്തിപ്പുള്ളി കൃഷ്ണൻകുട്ടിയാണ്. നന്മകലാ കൂട്ടായ്മയുടെ കീഴിൽ തരൂർ മേഖലതലത്തിൽ നടത്തിയ പെൻസിൽ ഡ്രോയിങ്​, വാട്ടർ കളർ എന്നീ ഇനങ്ങളിൽ ബിൻഷാദ് ഒന്നാമതെത്തിയിരുന്നു. ശ്രീകൃഷ്ണപുരം വി.ടി.ബി കോളജ് എൻ.എസ്.എസ് നടത്തിയ ചിത്രരചന മത്സരത്തിൽ രണ്ടാമതെത്തിയും മികവുതെളിയിച്ചു. ഇനി തെരഞ്ഞെടുപ്പ് കഴിയുംവരെ ബിൻഷാദിനും ഗുരു കൃഷ്ണൻകുട്ടിക്കും വിശ്രമമില്ലാ നാളുകളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:graffitiArt studentPanchayat election 2020
Next Story