Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
lockdown
cancel
camera_alt

representative image    

Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്​ ജില്ലയിൽ...

പാലക്കാട്​ ജില്ലയിൽ ഒമ്പത് പഞ്ചായത്തുകൾ നാളെ മുതൽ അടച്ചിടും

text_fields
bookmark_border

പാ​ല​ക്കാ​ട്​: ജി​ല്ല​യി​ൽ ഒ​മ്പ​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടി മേ​യ്‌ 26 മു​ത​ൽ പൂ​ര്‍ണ​മാ​യി അ​ട​ച്ചി​ടാ​ൻ ക​ല​ക്ട​ർ മൃ​ൺ​മ​യി ജോ​ഷി ഉ​ത്ത​ര​വി​ട്ടു. ന​ല്ലേ​പ്പി​ള്ളി, മ​ല​മ്പു​ഴ, ക​രി​മ്പ, ത​രൂ​ർ, ക​ട​മ്പ​ഴി​പ്പു​റം, തെ​ങ്ക​ര, കൊ​ഴി​ഞ്ഞാ​മ്പാ​റ, പ​രു​തൂ​ർ, ത​ച്ച​മ്പാ​റ എ​ന്നീ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പൂ​ര്‍ണ​മാ​യും അ​ട​ച്ചി​ടു​ന്ന​ത്.

ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 35 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലും ലോ​ക്ഡൗ​ണി​ന്​ ശേ​ഷ​വും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്കി​െൻറ വ​ർ​ധ​ന പ​ത്ത്​ ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലു​മാ​യ ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ അ​ട​ച്ചി​ടു​ന്ന​ത്. ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ള്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ബാ​ധ​ക​മ​ല്ല.

അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ രാ​വി​ലെ ഏ​ഴ്​ മു​ത​ല്‍ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ മാ​ത്രം തു​റ​ക്കാം. ഹോം ​ഡെ​ലി​വ​റി മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​തെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

എ​ട്ട്​ പ​ഞ്ചാ​യ​ത്തു​ക​ളെ ഒ​ഴി​വാ​ക്കി

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​െൻറ ഭാ​ഗ​മാ​യി പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ച ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ച​ള​വ​റ, കു​മ​രം​പു​ത്തൂ​ർ, മ​ങ്ക​ര, മ​രു​ത​റോ​ഡ്, പൂ​ക്കോ​ട്ടു​കാ​വ്, ഷോ​ള​യൂ​ർ, ത​ച്ച​നാ​ട്ടു​ക​ര, വ​ണ്ടാ​ഴി എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ഒ​ഴി​വാ​ക്കി ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 20 ശ​ത​മാ​ന​ത്തി​ൽ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​വി​ടെ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdownpalakkad
News Summary - Nine panchayats in Palakkad district will be closed from tomorrow
Next Story