Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആ​ല​ത്തൂ​ർ...

ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ 12 കോ​ടി ചെ​ല​വി​ൽ ഒ​മ്പ​ത് ക​ളി​ക്ക​ള​ങ്ങ​ൾ

text_fields
bookmark_border
ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ 12 കോ​ടി ചെ​ല​വി​ൽ ഒ​മ്പ​ത് ക​ളി​ക്ക​ള​ങ്ങ​ൾ
cancel

ആ​ല​ത്തൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​ക്ക് 12 കോ​ടി രൂ​പ ചെ​ല​വി​ൽ അ​നു​വ​ദി​ച്ച ഒ​മ്പ​ത് ക​ളി​ക്ക​ള​ങ്ങ​ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് മു​മ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ നി​ർ​വ​ഹി​ക്കും.

എ​രി​മ​യൂ​ർ, തേ​ങ്കു​റു​ശ്ശി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. കെ.​ഡി. പ്ര​സേ​ന​ൻ എം.​എ​ൽ.​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് കാ​യി​ക വ​കു​പ്പ് ഒ​മ്പ​ത് ക​ളി​ക്ക​ള​ങ്ങ​ൾ അ​നു​വ​ദി​ച്ച​ത്. കു​ഴ​ൽ​മ​ന്ദം, തേ​ങ്കു​റി​ശ്ശി, എ​രി​മ​യൂ​ർ, ആ​ല​ത്തൂ​ർ, മേ​ലാ​ർ​കോ​ട്, വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഏ​ഴ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ളി​ക്ക​ള​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. പെ​രു​ങ്കു​ന്നം ജി.​എ​ൽ.​പി സ്കൂ​ൾ മൈ​താ​നം പു​ന​ർ​നി​ർ​മാ​ണ​വും കാ​ട്ടു​ശ്ശേ​രി ജി.​എ​ൽ.​പി സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​തി.

കാ​ട്ടു​ശ്ശേ​രി ജി.​എ​ൽ.​പി സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്‌​റ്റേ​ഡി​യം -78 ല​ക്ഷം, തേ​ങ്കു​റി​ശ്ശി -95.74 ല​ക്ഷം, കു​ഴ​ൽ​മ​ന്ദം -1.02 കോ​ടി, എ​രി​മ​യൂ​ർ -1.06 കോ​ടി, ചി​റ്റി​ല​ഞ്ചേ​രി -2.13 കോ​ടി, വ​ണ്ടാ​ഴി -95.73 ല​ക്ഷം, കി​ഴ​ക്ക​ഞ്ചേ​രി -2.13 കോ​ടി, കു​നി​ശ്ശേ​രി -95.73 എ​ന്നി​ങ്ങ​നെ​യാ​ണ് 12 കോ​ടി. പെ​രു​ങ്കു​ന്നം പ​ദ്ധ​തി എ​സ്റ്റി​മേ​റ്റ് ആ​യി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​എ​രി​മ​യൂ​രി​ലും 12ന് ​തേ​ങ്കു​റി​ശ്ശി​യി​ലു​മാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന​ത്. ര​ണ്ടി​ട​ത്തും കെ.​ഡി. പ്ര​സേ​ന​ൻ എം.​എ​ൽ.​എ​യാ​ണ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ മു​ഖ്യാ​തി​ഥി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gamesAlaturMinister V. Abdurahman
News Summary - Nine games at a cost of 12 crores in Alatur
Next Story