നിള ആശുപത്രി-ഐ.പി.ടി റോഡ് പ്രവൃത്തി പുരോഗതിയിൽ
text_fieldsനിള ആശുപത്രി-ഐ.പി.ടി റോഡ് പ്രവൃത്തി വിലയിരുത്താൻ എം.എൽ.എമാരായ മുഹമ്മദ് മുഹ്സിൻ, പി. മമ്മിക്കുട്ടി എന്നിവർ സന്ദർശനം നടത്തുന്നു
പട്ടാമ്പി: നിള ആശുപത്രി മുതൽ കുളപ്പുള്ളി ഐ.പി.ടി വരെയുള്ള റോഡ് പ്രവൃത്തികൾ പുരോഗമിക്കുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 82 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. 11 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് വാടാനാംകുറുശ്ശിയിൽനിന്നാണ് നിർമാണം തുടങ്ങിയത്. കോൺക്രീറ്റിലുള്ള സൈഡ് ഭിത്തി കെട്ടൽ, കൽവർട്ട് നിർമാണം എന്നിവ പുരോഗതിയിലാണ്.
പ്രവൃത്തിക്ക് വകുപ്പുകളുടെ ഏകോപനം അത്യാവശ്യമാണെന്ന് കഴിഞ്ഞദിവസം പട്ടാമ്പിയിൽ ചേർന്ന യോഗത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ജലഅതോറിറ്റിയുമായി ബന്ധപ്പെട്ട പൈപ്പിടൽ പ്രവൃത്തികൾ നടക്കുന്നുണ്ട്. മരം മുറിക്കൽ, ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൽ എന്നിവയുടെ ടെൻഡർ നടപടികൾ പൂർത്തിയായെന്നും പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാകുമെന്നും എം.എൽ.എ പറഞ്ഞു.
ചില സ്ഥലങ്ങളിൽ ആവശ്യമായ സ്ഥലം ലഭ്യമാക്കേണ്ടതുണ്ട്. അതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. പാതക്ക് പത്ത് മീറ്റർ വീതിയുണ്ടാകും. മൂന്ന് മേജർ കൽവർട്ടുകൾ ഉൾപ്പെടെ ആകെ 38 കൾവർട്ടുകളാണ് നിർമിക്കുക.
പ്രവൃത്തികൾ വിലയിരുത്താൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു. പി. മമ്മിക്കുട്ടി എം.എൽ.എ, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രതി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് ടി.പി. രജീഷ്, ജനപ്രതിനിധികളായ അശോകൻ, പ്രിയ പ്രശാന്ത്, പുഷ്പലത, ജലജ ശശികുമാർ, കെ.ആർ.എഫ്.ബി എ.ഇ. ഹനീഫ, പി.പി. വിജയൻ, ടി.വി. ഗിരീഷ്, മുഹമ്മദ് എന്ന മാനു എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

