ദുരിതമീ യാത്ര; മങ്കര-പെരുമഞ്ചിറ തോട്ടുപാലം തകർന്നിട്ട് ഒരു വർഷം
text_fieldsഒരു വർഷമായി തകർന്ന് ഗതാഗതം മുടങ്ങിയ പെരുമഞ്ചിറ പാലം
മങ്കര: മങ്കര-പെരുമഞ്ചിറ തോട്ടുപാലം തകർന്നിട്ട് ഒരു വർഷം. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന പാലം നവീകരിച്ച് ഗതാഗതം പുനരാരംഭിക്കാനുള്ള നടപടികൾ ഇനിയും അകലെയാണ്. കേരളശേരി-മങ്കര-കോങ്ങാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ പാലമാണ് തകർന്നത്.
ഇരുചക്ര വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ ഇതുവഴി പോകുന്നത്. സ്കൂൾ വാഹനങ്ങളും മറ്റു യാത്രവാഹനങ്ങളും ചുറ്റികറങ്ങിയാണ് സഞ്ചരിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കി മാസങ്ങൾ കഴിഞ്ഞെങ്കിലും തുടർനടപടികൾ അകലെയാണ്. ഉടൻപാലം നവീകരിച്ച് ഗതാഗതം പുനരാരംഭിക്കണമെന്നാണ് ജനകീയ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

