Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:32 AM IST Updated On
date_range 24 Jun 2022 5:32 AM ISTവായനപക്ഷാചരണം
text_fieldsbookmark_border
പാലക്കാട്: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ ജില്ല സാക്ഷരത മിഷന്‍, ജില്ല ലൈബ്രറി കൗണ്‍സില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ ഭാരത് മാത സ്‌കൂളില്‍ സംഘടിപ്പിച്ച വായനപക്ഷാചരണ പരിപാടി ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. മാന്നാര്‍ ജി. രാധാകൃഷ്ണന്‍ വായന സന്ദേശം നല്‍കി. ഭാരത് മാത സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം മഹിത്ത് കൃഷ്ണ, ജയരാജ്, മുഹമ്മദ് താഹിം എന്നിവര്‍ കരസ്ഥമാക്കി. ഹരിയാനയില്‍ നടന്ന ഖേലോ ഇന്ത്യ മത്സരത്തില്‍ കളരിയില്‍ സ്വര്‍ണ മെഡല്‍ നേടിയ ഭാരത് മാത സ്‌കൂളിലെ വിദ്യാർഥി അതുല്‍ രാജിനും ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി സമ്മാനം നൽകി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ഭാരത് മാത സ്‌കൂള്‍ പ്രിന്‍സിപ്പൽ റവറന്റ് ഫാദര്‍ ഫിലിപ്‌സ് പനയ്ക്കല്‍, ഫാദര്‍ ജെയ്‌സണ്‍ വേലൂക്കാരന്‍, ഫാദര്‍ റൂപര്‍ട്ട് പാണിക്കുളം, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. സുമ, അധ്യാപകര്‍, വിദ്യാർഥികള്‍ എന്നിവര്‍ പങ്കെടുത്തു. (പടം. P3 PKD BHARTHMATHA. ഭാരത് മാത സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story