Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇ​ന്ത്യ​യു​ടെ...

ഇ​ന്ത്യ​യു​ടെ ബാ​ല്യ​ങ്ങ​ളും ഗ​സ്സ​യും വി​ഷ​യ​മാ​ക്കി ന​വ ഗാ​യ​ക​ർ

text_fields
bookmark_border
ഇ​ന്ത്യ​യു​ടെ ബാ​ല്യ​ങ്ങ​ളും ഗ​സ്സ​യും വി​ഷ​യ​മാ​ക്കി ന​വ ഗാ​യ​ക​ർ
cancel
camera_alt

കെ. ​മു​ഹ​മ്മ​ദ് ജ​ാസിൽ, പി.​കെ. ആ​യി​ശ മു​ന്ന

പാ​ല​ക്കാ​ട്: ഗ​സ്സ​യും കു​ഞ്ഞു​ങ്ങ​ളും ബാ​ലി​ക​മാ​ർ​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത​യും പാ​ട്ടി​ന് വി​ഷ​യ​മാ​ക്കി പു​തു​ത​ല​മു​റ​യി​ലെ ഗാ​യ​ക​ർ. യു.​പി, ഹൈ​സ്കൂ​ൾ അ​റ​ബി പ​ദ്യ​പാ​രാ​യ​ണ​ത്തി​ലാ​ണ് ഫ​ല​സ്തീ​ൻ പൈ​ത​ങ്ങ​ളും ഇ​ന്ത്യ​ൻ ബാ​ല്യ​ങ്ങ​ളും പ്ര​മേ​യ​മാ​യ​ത്. ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും നൗ​ഫ​ൽ മ​യ്യി​ൽ ര​ചി​ച്ച യു​ദ്ധ​ത്തി​നി​ര​യാ​യ കു​ഞ്ഞു​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള അ​റ​ബി പ​ദ്യം ആ​ല​പി​ച്ചു. ക​മ​ല സു​ര​യ്യ​യും വേ​ദി​യി​ൽ വി​ഷ​യ​മാ​യി. ഇ​ന്ത്യ​ൻ ബാ​ല്യ​ങ്ങ​ളു​ടെ യാ​ത​ന​ക​ൾ ആ​സ്പ​ദ​മാ​ക്കി മു​ഹ് യു​ദ്ദീ​ൻ വാ​ണി​മേ​ൽ ര​ചി​ച്ച ഇ​ന്ത്യ​ൻ ച​രി​ത്ര സം​ഭ​വം എ​ന്ന അ​റ​ബി പ​ദ്യം പാ​രാ​യ​ണം ചെ​യ്ത ഒ​റ്റ​പ്പാ​ലം പ​ന​മ​ണ്ണ എ.​യു.​പി സ്കൂ​ളി​ലെ കെ. ​മു​ഹ​മ്മ​ദ് ജ​ാസിലിനാ​ണ് യു.​പി വി​ഭാ​ഗം അ​റ​ബി പ​ദ്യം പാ​രാ​യ​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം. അ​ധ്യാ​പ​ക​നാ​യ സൈ​നു​ൽ ആ​ബീ​ദി​നാ​ണ് പ​ദ്യം നി​ർ​ദേ​ശി​ച്ച​ത്. പ്ര​വാ​സി​യാ​യ റി​യാ​സി​ന്റെ​യും സ​ബ്ന ജാ​സി​മി​ന്റെ​യും മ​ക​നാ​ണ് മു​ഹ​മ്മ​ദ് ജ​ാസിൽ.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​റ​ബി പ​ദ്യ​പാ​രാ​യ​ണ​ത്തി​ൽ ക​രി​ങ്ക​ല്ല​ത്താ​ണി ഫാ​ത്തി​മ മെ​മോ​റി​യ​ൽ എ​ച്ച്.​എ​സി​ലെ പി.​കെ. ആ​യി​ശ മു​ന്ന ഒ​ന്നാം സ്ഥാ​നം നേ​ടി. ല​ഹ​രി വി​രു​ദ്ധ പ്ര​മേ​യ​മാ​ണ് അ​റ​ബി പ​ദ്യ​ത്തി​ൽ വി​ഷ​യ​മാ​യ​ത്. അ​ധ്യാ​പ​ക​നാ​യ ഷാ​നി​ഫി​ന്റെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. പ്ര​വാ​സി​യാ​യ പി.​കെ. മു​നീ​റി​ന്റെ​യും ശ​രീ​ഫ​യു​ടെ​യും മ​ക​ളാ​ണ്. മ​ത്സ​രി​ച്ച മൊ​ത്തം 12 പേ​രി​ൽ 10 വി​ദ്യാ​ർ​ഥി​ക​ളും എ ​ഗ്രേ​ഡ് നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad district kalolsavam
News Summary - New singers with themes of India's childhood and Gazza
Next Story