Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെ​ന്മാ​റ - ഒ​ലി​പ്പാ​റ റോ​ഡ് പ്ര​വൃ​ത്തി; വീ​ഴ്ച വ​രു​ത്തി​യ ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കി

text_fields
bookmark_border
നെ​ന്മാ​റ - ഒ​ലി​പ്പാ​റ റോ​ഡ് പ്ര​വൃ​ത്തി; വീ​ഴ്ച വ​രു​ത്തി​യ   ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കി
cancel

​നെ​ന്മാ​റ: റോ​ഡ് ന​വീ​ക​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​തി​രു​ന്ന ക​രാ​റു​കാ​ര​നെ ക​രാ​റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ത്ത​ര വി​റ​ക്കി. ക​രാ​റു​കാ​ര​ന്റെ നി​രു​ത്ത​ര​വാ​ദ സ​മീ​പ​നം മൂ​ലം റോ​ഡ് നി​ർ​മാ​ണം നി​ല​ച്ച​തി​നെ​തി​രെ നാ​ട്ടു​കാ​ർ ഹ​ർ​ത്താ​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​രു​ന്നു. ദേ​ശീ​യ​പാ​ത സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ ഓ​ഫി​സി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സ​മ​രം ന​ട​ത്തി​യി​രു​ന്നു. സി.​ആ​ർ.​ഐ.​എ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 16.50 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യി​ൽ ആ​രം​ഭി​ച്ച പ്ര​വൃ​ത്തി​യാ​ണ് ക​രാ​റു​കാ​ര​ന്റെ അ​നാ​സ്ഥ​യി​ൽ പാ​തി​വ​ഴി​യി​ലാ​യ​ത്. പ​ല​ത​വ​ണ സ​മ​യം നീ​ട്ടി ന​ൽ​കി​യി​ട്ടും പ്ര​വൃ​ത്തി​യി​ൽ പു​രോ​ഗ​തി വ​രു​ത്താ​ൻ ക​രാ​റു​കാ​ര​ൻ ത​യാ​റാ​യി​ല്ല. കോ​ട​തി​വി​ധി​ക​ളു​ടെ മ​റ​വി​ലും ഹി​യ​റി​ങ്ങു​ക​ളി​ൽ കൃ​ത്യ​മാ​യി പ​ങ്കെ​ടു​ക്കാ​തെ​യും സ​മ​യം നീ​ട്ടി​യെ​ടു​ക്കാ​നാ​ണ് ക​രാ​റു​കാ​ര​ൻ ശ്ര​മി​ച്ച​തെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

ക​രാ​ർ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലാ​ണ് പ്ര​വൃ​ത്തി പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്. ക​രാ​ർ തു​ക​യു​ടെ 10 ശ​ത​മാ​ന​മാ​യ 1,28,42,001 രൂ​പ ലി​ക്വി​ഡേ​റ്റ​ഡ് ഡാ​മേ​ജ​സാ​യും, റി​സ്ക് ആ​ൻ​ഡ് കോ​സ്റ്റ് വ്യ​വ​സ്ഥ​പ്ര​കാ​രം ബാ​ക്കി പ്ര​വൃ​ത്തി​ക​ളു​ടെ ക​രാ​ർ തു​ക​യു​ടെ 30 ശ​ത​മാ​ന​വും ക​രാ​റു​കാ​ര​നി​ൽ നി​ന്ന് ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വാ​യി. കൂ​ടാ​തെ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റും പെ​ർ​ഫോ​മ​ൻ​സ് ഗ്യാ​ര​ണ്ടി​യും ക​ണ്ടു​കെ​ട്ടാ​നും ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചു. വ​കു​പ്പ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് കാ​രാ​റു​കാ​ര​നെ പു​റ​ത്താ​ക്കി​യ​തെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി. എ​ൽ​ദോ പ​റ​ഞ്ഞു. എ​സ്റ്റി​മേ​റ്റ് ഉ​ട​ൻ പു​തു​ക്കി നി​ശ്ച​യി​ച്ച് റീ​ടെ​ൻ​ഡ​ർ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും, റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും കെ. ​പ്രേ​മ​ൻ എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nenmara-Olipara Road Work: Negligent Contractor Terminated
Next Story