നെല്ലിയാമ്പതി വനമേഖലയിൽ റിസോർട്ടുകൾ പ്രവർത്തിക്കുന്നെന്ന്
text_fieldsനെല്ലിയാമ്പതി: മേഖലയിൽ ഭൂരിഭാഗം റിസോർട്ടുകൾ അടഞ്ഞുകിടക്കുമ്പോഴും വനത്തിനോടു ചേർന്ന ചില സ്വകാര്യ റിസോർട്ടുകളിൽ ഇതരജില്ലകളിൽ നിന്നുള്ള സഞ്ചാരികളെ പാർപ്പിക്കുന്നതായി പരാതി.
ടൂറിസം പോയൻറുകളിലേക്കുള്ള പ്രവേശനത്തിന് ലോക്ഡൗണിനു മുമ്പുതന്നെ വനം വകുപ്പ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിനായി പോത്തുണ്ടിയിലെ ചെക്ക് പോസ്റ്റിൽ കർശന നിരീക്ഷണവുമുണ്ടായിരുന്നു.
എന്നാൽ ഒരു മാസമായി ആഡംബര കാറുകൾ റിസോർട്ടുകൾ ലക്ഷ്യമാക്കി സഞ്ചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. റിസോർട്ട് അധികൃതരുടെ വാഹനമാണെന്ന വിശദീകരണത്തിൽ സംശയമുണ്ടായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽജില്ലക്കാരായ ഏതാനും പേർ താമസിക്കുന്നുവെന്ന വിവരം ലഭിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു. വനം അധികൃതരുടെ ഒത്താശയോടെ ചെക്ക് പോസ്റ്റ് കടത്തിവിടുന്നുണ്ടെന്നും വിവരം ലഭിച്ചിരുന്നു. എന്നാൽ ചുമതലപ്പെട്ടവരോട് ചോദിച്ചപ്പോൾ നെല്ലിയാമ്പതി റോഡിലൂടെ സഞ്ചരിക്കുന്ന യാത്രാ വാഹനങ്ങൾ തടയാൻ തങ്ങൾക്കധികാരമില്ലെന്നായിരുന്നു മറുപടി. വനംവകുപ്പിെൻറ കീഴിലുള്ള ടൂറിസ്റ്റു കേന്ദ്രങ്ങൾ അടച്ചിരിക്കുകയാണ്.
റിസോർട്ടുകളിൽ അനധികമായി ആരെയും താമസിപ്പിച്ചിട്ടില്ലെന്നും റിസോർട്ടു നടത്തിപ്പുകാർ മാത്രം മുറികൾ ശുചീകരിക്കുക ,കേടുപാടുകൾ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങൾ ഇടക്ക് ചെയ്യാറുെണ്ടന്ന് റിസോർട്ടധികൃതർ പ്രതികരിക്കുന്നു.