Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'പൂ​ട്ടി'​ല്ലാ​തെ...

'പൂ​ട്ടി'​ല്ലാ​തെ വ​ന്യ​മൃ​ഗ​ങ്ങ​ൾ; നെല്ലിയാമ്പതി റോഡ് നിറഞ്ഞ് കാട്ടാനക്കൂട്ടം

text_fields
bookmark_border
wild animal
cancel
camera_alt

നെ​ല്ലി​യാ​മ്പ​തി ചെ​റു​നെ​ല്ലി​ക്ക​ടു​ത്ത് റോ​ഡി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം

നെ​ല്ലി​യാ​മ്പ​തി (പാലക്കാട്​): ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം റോ​ഡി​ൽ വാ​ഹ​ന​ത്തി​ര​ക്കും യാ​ത്ര​ക്കാ​രും കു​റ​ഞ്ഞ​തോ​ടെ കാ​ട്ടാ​ന​ക​ൾ മ​ല​യോ​ര റോ​ഡ്​ കൈ​യ​ട​ക്കി. ശ​ല്യ​മി​ല്ലാ​തെ വി​ഹ​രി​ക്കാ​ൻ അ​വ​സ​ര​മാ​യി ചെ​റു​നെ​ല്ലി ഭാ​ഗ​ത്ത് റോ​ഡി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​പ്പോ​ൾ സ്ഥി​രം കാ​ഴ്ച​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ചെ​റു​നെ​ല്ലി പ​തി​നാ​ലാം മൈ​ലി​ന​ടു​ത്ത് ബൈ​ക്കി​ൽ നെ​ല്ലി​യാ​മ്പ​തി​ക്ക് വ​രു​ക​യാ​യി​രു​ന്ന സാ​ക്ഷ​ര​ത മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ വി​ശ്വ​നാ​ഥ​ൻ പെ​ട്ടെ​ന്നാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​െൻറ മു​ന്നി​ൽ​പെ​ട്ട​ത്. റോ​ഡി​ൽ പ​ല ഭാ​ഗ​ത്തും കാ​ട്ടാ​ന​ക​ളെ ക​ണ്ട​തോ​ടെ ബൈ​ക്ക് തി​രി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കാ​ട്ടാ​ന​ക്കൂ​ട്ടം യാ​ത്ര​ക്കാ​രെ ഒ​ന്നും ചെ​യ്യി​ല്ലെ​ങ്കി​ലും ഭ​യം മൂ​ലം ചി​ന്നം വി​ളി​ക്കു​ക​യും പാ​ഞ്ഞ​ടു​ക്കു​ക​യും ചെ​യ്യാ​റു​ണ്ടെ​ന്ന്​ വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. കാ​ട്ടു​പ​ന്നി​ക​ളും കാ​ട്ടു​പോ​ത്തും ഇ​പ്പോ​ൾ റോ​ഡി​ലി​റ​ങ്ങാ​റു​ണ്ട്. റോ​ഡ് വി​ജ​ന​മാ​കു​മ്പോ​ൾ മ​നു​ഷ്യ​രു​ടെ ശ​ല്യ​മു​ണ്ടാ​വി​ല്ലെ​ന്ന് ക​ണ്ടാ​ണ് ഇ​ങ്ങ​നെ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ റോ​ഡി​ലെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild animalsNelliyampathi
News Summary - Nelliyampathi Road is full of wild animals
Next Story