ഏകാധ്യാപക വിദ്യാലയം അടച്ചുപൂട്ടി; പഠനം തുടരാനാവാതെ വിദ്യാർഥികൾ
text_fieldsനെല്ലിയാമ്പതി: രണ്ടു പതിറ്റാണ്ടിലേറെ ചെറുനെല്ലി ആദിവാസി കോളനിയിൽ പ്രവർത്തിച്ചിരുന്ന ഏകാധ്യാപക വിദ്യാലയം സർക്കാർ ഉത്തരവനുസരിച്ച് പൂട്ടിയതതോടെ പെരുവഴിയിലായത് ഇവിടെയുള്ള വിദ്യാർഥികളാണ്. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലായി 12 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂലായിലാണ് സ്കൂൾ നിർത്തലാക്കിയുള്ള ഉത്തരവ് നടപ്പിലായത്. കോളനിവാസികളുടെ കുട്ടികൾ അക്ഷരം പഠിച്ചിരുന്നതു തന്നെ ഈ വിദ്യാലയത്തിൽ നിന്നായിരുന്നു.
കഴിഞ്ഞ വർഷം ഈ വിദ്യാലയം പൂട്ടിയതോടെ ഭൂരിഭാഗം കുട്ടികളുടെയും പഠിപ്പു മുടങ്ങുകയായിരുന്നു. പഠനം തുടരാൻ വനമേഖലയിൽ അടുത്തെങ്ങും സൗകര്യമില്ലായിരുന്നു. കിലോമീറ്ററുകൾ അകലെയുള്ള നൂറടിയിലും എസ്റ്റേറ്റുകളിലുമുള്ള സ്കൂളുകളിൽ എത്തിച്ചേരാൻ പ്രയാസമായതിനാലാണ് പലരും പഠിപ്പു നിർത്തിയത്. കോളനിയിലെ സ്കൂൾ നിലനിർത്താൻ പല തവണ സർക്കാരിനും വകുപ്പിനും നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് മുൻ അധ്യാപകൻ ജിതിൻ ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

