Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവൃ​ക്ക​രോ​ഗം;...

വൃ​ക്ക​രോ​ഗം; പ്ര​വീ​ണി​നെ ര​ക്ഷി​ക്കാ​ൻ നാ​ട്​

text_fields
bookmark_border
വൃ​ക്ക​രോ​ഗം; പ്ര​വീ​ണി​നെ ര​ക്ഷി​ക്കാ​ൻ നാ​ട്​
cancel
camera_alt

 പ്ര​വീ​ൺ 

കൊ​ല്ല​ങ്കോ​ട്: വൃ​ക്ക​രോ​ഗി​യാ​യ യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ ഗ്രാ​മം ഒ​ന്നി​ച്ചു. കൊ​ല്ല​ങ്കോ​ട് നെ​ന്മേ​നി ക​ണ്ണ​ൻ​കൊ​ളു​മ്പ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ പ്ര​വീ​ണി​െൻറ (18) ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് നാ​ട്ടു​കാ​ർ ഒ​ന്നി​ച്ച​ത്.

ഓ​ല​ക്കു​ടി​ലി​ൽ വ​സി​ക്കു​ന്ന പ്ര​വീ​ണി​ന് ഏ​ഴു​മാ​സം മു​മ്പാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ കൂ​ലി​പ്പ​ണി​യെ​ടു​ത്ത് ക​ഴി​യു​ന്ന കു​ടും​ബം ദു​രി​ത​ത്തി​ലാ​യി. വൃ​ക്ക​രോ​ഗം ബാ​ധി​ച്ച മ​ക​ന് മ​രു​ന്ന് വാ​ങ്ങാ​ൻ​പോ​ലും സാ​ധി​ക്കാ​തെ കു​ടും​ബാം​ഗ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണ്.

പെ​യി​ൻ​റി​ങ് തൊ​ഴി​ലാ​ളി​യാ​യ പ്ര​വീ​ണി​െൻറ ര​ണ്ട് വൃ​ക്ക​യു​ടെ​യും പ്ര​വ​ർ​ത്ത​നം ത​ക​രാ​റി ലാ​ണെ​ന്നും വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ മാ​ത്ര​മാ​ണ് പ​രി​ഹാ​ര​മെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.

അ​ഞ്ചു​മാ​സ​മാ​യി ഡ​യാ​ലി​സി​സും മ​രു​ന്നു​മാ​യി ക​ഴി​യു​ന്ന പ്ര​വീ​ണി​െൻറ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വൃ​ക്ക ന​ൽ​കാ​ൻ അ​ച്ഛ​നും സ​ഹോ​ദ​രി​യും ത​യാ​റാ​ണ്. ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​ർ ചി​കി​ത്സ സ​ഹാ​യ നി​ധി രൂ​പ​വ​ത്​​ക​രി​ച്ചു.

പ്ര​വീ​ണി​െൻറ അ​മ്മ സു​ഭ​ദ്ര, വാ​ർ​ഡ് അം​ഗം കെ. ​ഷ​ൺ​മു​ഖ​ൻ എ​ന്നി​വ​രു​ടെ പേ​രി​ൽ ഫെ​ഡ​റ​ൽ ബാ​ങ്കി​െൻറ കൊ​ല്ല​ങ്കോ​ട് ശാ​ഖ​യി​ൽ ജോ​യ​ൻ​റ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. അ​ക്കൗ​ണ്ട് ന​മ്പ​ർ: 18900100057174 , IFSC CODE : FDRL 0001890, ഫോ​ൺ (പ്ര​വീ​ൺ): 9847744986.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollengodekidney treatment
News Summary - natives unite to save life of praveen kidney patient
Next Story