അപകടപ്പാതയായി ദേശീയപാത
text_fieldsമണ്ണാർക്കാട്: താലൂക്കിലെ സംസ്ഥാന പാതകളിലും ദേശീയപാതയിലും അപകടങ്ങള്‍ വര്‍ധിക്കുന്നു. വാഹനങ്ങളുടെ അമിതവേഗതയും ജാഗ്രതക്കുറവുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.
മൂന്ന് ദിവസത്തിനിടെ താലൂക്കില്‍ മൂന്ന് റോഡപകടങ്ങള്‍ സംഭവിച്ചു. ഇതില്‍ രണ്ട് പേരുടെ ജീവന് പൊലിഞ്ഞു. നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് മാസം മുമ്പ് ദേശീയപാതയില്‍ അരിയൂര്‍ പാലത്തിന് സമീപം ലോറിയില്‍ തട്ടി വീണ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചിരുന്നു. വ്യാഴാഴ്ച കുമരംപുത്തൂരിലുണ്ടായ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യമാണുണ്ടായത്. പൊതുവേ തിരക്കേറിയ ഇടമാണ് കുമരംപുത്തൂര്‍ മേലേ ചുങ്കം ഭാഗം. മേലേ ചുങ്കത്ത് വളവ് തിരിഞ്ഞ് വരുന്ന ഭാഗത്തായാണ് ദേശസാല്‍കൃത ബാങ്കിന് മുന്നില്‍ ബസ് സ്റ്റോപ്പുള്ളത്.
യാത്രക്കാരെ കയറ്റാൻ ബസ് നിര്‍ത്തുമ്പോള്‍ പിന്നിലുള്ള വാഹനങ്ങള്‍ മറികടന്ന് പോകാന്‍ ശ്രമിക്കുന്നതിനാൽ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയേറെയുള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
പഞ്ചായത്ത് ഓഫിസ്, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന മേലേ ചുങ്കം ഭാഗത്ത് സീബ്രാലൈനുണ്ടെങ്കില് പോലും വാഹനത്തിരക്കേറിയ പാത മുറിച്ച് കടക്കാന്‍ ഏറെ പ്രയാസപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവിടെ ഡിവൈഡര്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.
കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയില്‍ കോട്ടോപ്പാടം വേങ്ങയില്‍ കഴിഞ്ഞ രണ്ട് ദിവസവും തുടര്‍ച്ചയായി അപകടമുണ്ടായി. ഉച്ചാരക്കടവ് സ്വദേശികളായ യുവാവും പിതാവും സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോകാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചിരുന്നു. പിതാവിന് പരിക്ക് പറ്റി.
ഈ അപകടത്തിന്റെ തലേനാള്‍ വേങ്ങയില്‍ തന്നെ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അലനല്ലൂര്‍ കൂമഞ്ചിറ സ്വദേശിയുടെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ദേശീയപാത വീതി കൂട്ടി നവീകരിച്ചതോടെ അമിത വേഗതയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. ജങ്ഷനുകളോ സീബ്രാ ലൈനുകളോ പോലും വകവെക്കാതെ പോകുന്ന വാഹനങ്ങളുമുണ്ട്.
കാല്‍നടയാത്രക്കാര്‍ക്കാണ് ഇത് ഏറെ ഭീഷണിയുയര്‍ത്തുന്നത്. മുന്നില്‍ പോകുന്ന വലിയ വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന ചെറിയ വാഹനങ്ങളാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. പൊതുവേ മഴ സമയങ്ങളില്‍ ദേശീയപാതയുടെ പലഭാഗത്തും ചെറുതും വലുതുമായ അപകടങ്ങള്‍ സംഭവിക്കുന്നത് പതിവാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

