Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅമൂല്യ ഔഷധസസ്യ...

അമൂല്യ ഔഷധസസ്യ ശേഖരവുമായി നാരായണന്‍

text_fields
bookmark_border
അമൂല്യ ഔഷധസസ്യ ശേഖരവുമായി നാരായണന്‍
cancel
camera_alt

നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി ത‍െൻറ ഔ​ഷ​ധ​ത്തോ​ട്ട​ത്തി​ല്‍

കൂ​റ്റ​നാ​ട്: ഔ​​ഷ​​ധ സ​​സ്യ​​ങ്ങ​​ളെ സ്നേ​​ഹി​​ക്കു​​ന്ന മു​​തു​​പ​​റ​​മ്പ​​ത്ത് നാ​​രാ​​യ​​ണ​​ൻ ന​​മ്പൂ​​തി​​രി​​യു​​ടെ ഔ​​ഷ​​ധ​​ത്തോ​​ട്ടം ചാ​​ലി​​ശ്ശേ​​രി ഗ്രാ​​മ​​ത്തി​​ന് പ​​രി​​മ​​ള​​മാ​​കു​​ന്നു. ഒ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടാ​​യി മ​​ണ്ണി​​നെ​​യും ഔ​​ഷ​​ധ സ​​സ്യ​​ങ്ങ​​ളെ​​യും സ്നേ​​ഹി​​ക്കു​​ന്ന ചാ​​ലി​​ശ്ശേ​​രി മു​​തു​​പ​​റ​​മ്പ​​ത്ത് നാ​​രാ​​യ​​ണ​​ൻ ന​​മ്പൂ​​തി​​രി​​യു​​ടെ ഹ​​രി​​ത​​ത്തോ​​ട്ടം ഗ്രാ​​മ​​ത്തി​​നും പു​​തു​​ത​​ല​​മു​​റ​​ക്കും അ​​റി​​വി​‍െൻറ പ​​റു​​ദീ​​സ​​യാ​​ണ്.

വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ച് വം​​ശ​​നാ​​ശം വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന സ​​സ്യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ ഒ​​ട്ടേ​​റെ അ​​പൂ​​ർ​​വ ഔ​​ഷ​​ധ​​ച്ചെ​​ടി​​ക​​ൾ ക​​ണ്ടെ​​ത്തി അ​​വ സ്വ​​ന്ത​​മാ​​ക്കി ന​​ട്ടു​​വ​​ള​​ർ​​ത്തു​​ന്ന​​ത് നാ​​രാ​​യ​​ണ​​ൻ ന​​മ്പൂ​​തി​​രി​​ക്ക്​ ഹ​​ര​​മാ​​ണ്. വീ​​ടി​​നോ​​ട് ചേ​​ർ​​ന്നു​​ള്ള മൂ​​ന്നേ​​ക്ക​​ർ സ്ഥ​​ല​​ത്തെ തോ​​ട്ട​​ത്തി​​ൽ ഔ​​ഷ​​ധ​​സ​​സ്യ​​ങ്ങ​​ളു​​ടെ വ​​ൻ ശേ​​ഖ​​ര​​മാ​​ണ് പ​​രി​​പാ​​ലി​​ക്കു​​ന്ന​​ത്. ഫ​​ല​​വൃ​​ക്ഷ​​ങ്ങ​​ൾ, അ​​ല​​ങ്കാ​​ര​​ച്ചെ​​ടി​​ക​​ൾ, പ​​ച്ച​​ക്ക​​റി​​ക​​ൾ എ​​ന്നി​​വ​​യു​​ള്ള ഗ്രാ​​മ​​ത്തി​​ലെ ഔ​​ഷ​​ധോ​​ദ്യാ​​നം വേ​​റി​​ട്ട കാ​​ഴ്ച​​യാ​​ണ്.

അ​​ത്യ​​പൂ​​ർ​​വ​​ങ്ങ​​ളാ​​യ ന​​ക്ഷ​​ത്ര വൃ​​ക്ഷ​​ങ്ങ​​ൾ, പു​​രാ​​ണ പ്ര​​സി​​ദ്ധ​​മാ​​യ ശി​​ൻ​​ശി​​ബ, പു​​ത്ര​​ൻ ജീ​​വ, ആ​​രോ​​ഗ്യ​​പ്പ​​ച്ച, രു​​ദ്രാ​​ക്ഷം, ചു​​ക​​ന്ന ക​​റ്റാ​​ർ​​വാ​​ഴ, അ​​ഗ്നി​​മ​​ന്ദാ​​രം, പ്ര​​മേ​​ഹ രോ​​ഗി​​ക​​ൾ​​ക്കു​​ള്ള മം​​ഗോ​​ട്ട​​ദേ​​വ, മു​​ള്ള​​ൻ ചി​​റ്റാ​​മൃ​​ത് എ​​ന്നി​​വ​​യും വി​​വി​​ധ​​ങ്ങ​​ളാ​​യ ഫ​​ല​​വൃ​​ക്ഷ​​ങ്ങ​​ളും ശേ​​ഖ​​ര​​ത്തി​​ലു​​ണ്ട്. ഗ്രാ​​മ​​ത്തെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന ഔ​​ഷ​​ധ സ​​സ്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് അ​​റി​​യാ​​നും പ​​ഠി​​ക്കാ​​നു​​മാ​​യി ആ​​യു​​ർ​​വേ​​ദ​​ത്തി​​ന് പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ ധാ​​രാ​​ള​​മാ​​യി തോ​​ട്ട​​ത്തി​​ലെ​​ത്തു​​ക പ​​തി​​വാ​​ണ്.

കൃ​​ഷി​​ക്ക് പു​​റ​​മെ നാ​​രാ​​യ​​ണ​​ൻ ന​​മ്പൂ​​തി​​രി അ​​ക്ഷ​​ര​​ശ്ലോ​​ക സ​​ദ​​സ്സു​​ക​​ളി​​ലും ഏ​​റെ സു​​പ​​രി​​ചി​​ത​​നാ​​ണ്. ഗു​​രു​​വാ​​യൂ​​ർ ഏ​​കാ​​ദ​​ശി, ഇ​​രി​​ങ്ങാ​​ല​​ക്കു​​ട, കാ​​റ​​ൽ​​മ​​ണ്ണ, ചേ​​ർ​​പ്പ്, തി​​രു​​വ​​ള്ള​​ക്കാ​​വ് എ​​ന്നീ സ്ഥ​​ല​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി എ​​ട്ടോ​​ളം സ്വ​​ർ​​ണ മെ​​ഡ​​ൽ അ​​ക്ഷ​​ര​​ശ്ലോ​​ക​​ത്തി​​ൽ ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

സാ​​ഹി​​ത്യ​​ത്തെ ഏ​​റെ ഇ​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്ന ഇ​​ദ്ദേ​​ഹം പി​​താ​​വി​​ൽ​​നി​​ന്നാ​​ണ് അ​​ക്ഷ​​ര​​ശ്ലോ​​കം പ​​ഠി​​ച്ച​​ത്. ര​​ണ്ട് ദ​​ശ​​കം മു​​മ്പ്​ ചാ​​ലി​​ശ്ശേ​​രി ഗ​​വ. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന കാ​​ക്ക​​ശ്ശേ​​രി ഭ​​ട്ട​​തി​​രി സ്മാ​​ര​​ക അ​​ക്ഷ​​ര​​ശ്ലോ​​ക സ​​മി​​തി​​യു​​ടെ മു​​ഖ്യ​​ശി​​ക്ഷ​​ക​​നും നാ​​രാ​​യ​​ണ​​ൻ ന​​മ്പൂ​​തി​​രി ആ​​യി​​രു​​ന്നു. മു​​തു​​പ​​റ​​മ്പ​​ത്ത്മ​​ന രാ​​മ​​ൻ ന​​മ്പൂ​​തി​​രി-​​ഉ​​മാ​​ദേ​​വി അ​​ന്ത​​ർ​​ജ​​നം ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യ നാ​​രാ​​യ​​ണ​​ൻ ന​​മ്പൂ​​തി​​രി പ​​ട്ടാ​​മ്പി സം​​സ്കൃ​​ത കോ​​ള​​ജി​​ൽ വി​​ദ്യാ​​ർ​​ഥി യൂ​​നി​​യ​​നി​​ലൂ​​ടെ​​യാ​​ണ് പൊ​​തു​​രം​​ഗ​​ത്തേ​​ക്ക് എ​​ത്തി​​യ​​ത്. ചാ​​ലി​​ശ്ശേ​​രി സ​​ഹ​​ക​​ര​​ണ സൊ​​സൈ​​റ്റി​​യു​​ടെ പ്ര​​സി​​ഡ​​ന്‍റാ​​യി അ​​ഞ്ചു​​വ​​ർ​​ഷം പ്ര​​വ​​ർ​​ത്തി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicinal plantsrare herbs
News Summary - Narayanan with a collection of rare herbs
Next Story