‘ശനിദശ തീരാതെ’ മുണ്ടൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡ്
text_fieldsമുണ്ടൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡ്
മുണ്ടൂർ: ആധുനിക രീതിയിൽ മാസങ്ങൾക്ക് മുമ്പ് നിർമിച്ച മുണ്ടൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡ് നോക്കുകുത്തിയായി. സ്വകാര്യ ബസുകൾ കയറാതായതോടെ യാത്രക്കാരും സ്റ്റാൻഡിൽ വരാതായി. ഇതോടെ ഒരു കോടി രൂപ മുടക്കി നിർമിച്ച സ്റ്റാൻഡ് ഉപയോഗമില്ലാതായ അവസ്ഥയിലാണ്.
15 വർഷത്തോളം മൂന്ന് ഘട്ടങ്ങളിലായി സ്ഥലമെടുപ്പ്, കെട്ടിട നിർമാണം, പശ്ചാത്തല സൗകര്യമൊരുക്കൽ, ബസ് ബേ, പാർക്കിങ്, യാത്രക്കാർക്ക് സൗകര്യമൊരുക്കൽ എന്നിവക്ക് ത്രിതല പഞ്ചായത്ത്, വി.എസ്. അച്ചുതാനന്ദൻ, കെ. സലീഖ എം.എൽ.എമാരുടെ ഫണ്ട് എന്നിവ വിനിയോഗിച്ച് ഏറെ ശ്രമത്തിനൊടുവിലാണ് ബസ് സ്റ്റാൻഡും വാണിജ്യ സമുച്ചയവും യാഥാർഥ്യമായത്. ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിന് പിറകെ ഒരാഴ്ചക്കാലം ബസുകൾ സ്റ്റാൻഡിൽ വന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രാരംഭത്തിൽ കോങ്ങാട്, പറളി വഴി പോകുന്ന ബസുകൾ നിർബന്ധമായും സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റണമെന്ന് നിർദേശിച്ചു. ആദ്യ ദിവസം മാത്രമാണ് ഇത് പ്രാവർത്തികമായത്. ഒരു മാസത്തിന് ശേഷം പോലും ജനപ്രതിനിധികളും തദ്ദേശവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്റ്റാൻഡ് ഉപയുക്തമാക്കാൻ പൊലീസ് സാന്നിധ്യം ഉൾപ്പെടെയുള്ളവ ഉറപ്പ് വരുത്തണമെന്ന് തീരുമാനിച്ചുപിരിഞ്ഞു വെങ്കിലും ഇതും പ്രാവർത്തികമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

