അപകടകേന്ദ്രമായി മുണ്ടൂർ
text_fieldsദേശീയ, സംസ്ഥാന പാതകൾ ഉൾപ്പടെ മൂന്ന് റോഡുകൾ ഒരുമിക്കുന്ന മുണ്ടൂർ ടൗൺ
മുണ്ടൂർ: അപകട കേന്ദ്രമായി മുണ്ടൂർ ജങ്ഷൻ. താണാവ് മുതൽ നാട്ടുകൽ വരെ ദേശീയപാത 966 നവീകരണത്തിന്റെ ഭാഗമായി മുണ്ടൂർ ജങ്ഷനിലെ റോഡിന്റെ അശാസ്ത്രീയ രൂപകൽപനയാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്. മണ്ണാർക്കാട്, പാലക്കാട്, കോങ്ങാട്, പറളി ഭാഗങ്ങളിലേക്കുള്ള മൂന്ന് റോഡുകൾ ചേരുന്നതാണ് മുണ്ടൂർ ജങ്ഷൻ. റോഡ് വീതികൂട്ടി നവീകരിച്ചതോടെ വാഹനങ്ങൾ ഒരു ശ്രദ്ധയും ഇല്ലാതെയാണ് പോകുന്നത്. മണ്ണാർക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ഡിവൈഡർ കാണാൻ കഴിയാത്തതുകൊണ്ട് അപകട ഭീഷണി കൂടുതലാണ്. സിഗ്നൽ സംവിധാനം ഒരുക്കുകയോ ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാരെ നിയമിക്കുകയോ വേണമെന്നാണ് ആവശ്യം.
ദേശീയപാത സുരക്ഷ അതോറിറ്റി റോഡപകടങ്ങൾ ഇല്ലാതാക്കാൻ ശാസ്ത്രീയ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ബി.ജെ.പി മുണ്ടൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും മുണ്ടൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ എം.എസ്. മാധവദാസ് അധ്യക്ഷത വഹിച്ചു. കെ.എ. സുലൈമാൻ, പി.പി. പ്രകാശൻ, എം.പി. പ്രദീപ്, ദേവൻ കപ്ലിപാറ, മഹേഷ് പൊരിയാനി, രമേഷ് ബാബു, ജിലേഷ് പൂതനൂർ, പി.വി. സജീവൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

