മുള്ളത്ത്പാറ കവർച്ചശ്രമം: അന്വേഷണം അയൽ ജില്ലകളിലേക്ക്
text_fieldsകല്ലടിക്കോട്: തച്ചമ്പാറ മുള്ളത്ത് പാറയിൽ കവർച്ച ശ്രമത്തിനിടെ പൊലീസിനെ ആക്രമിക്കാനൊരുങ്ങി രക്ഷപ്പെട്ട കവർച്ച സംഘത്തെ തേടി അയൽ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അഗളിയിൽ മോഷ്ടിച്ച സ്കൂട്ടറിലാണ് മാരകായുധങ്ങളുമായി മുള്ളത്ത് പാറയിലെ പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ കവർച്ചക്കെത്തിയത്.
ഇരുചക്രവാഹനത്തിൽ ഘടിപ്പിച്ച നമ്പർ പ്ലേറ്റിലെ വാഹന നമ്പർ വ്യാജമെന്ന് അന്വേഷണത്തിൽ വ്യക്തമായി. കല്ലടിക്കോട് സ്റ്റേഷനിലെ അഞ്ചംഗ സംഘം രാത്രികാലപരിശോധനക്കായി പാലക്കാട് -കോഴിക്കോട് ദേശീയപാത വഴി തച്ചമ്പാറ ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമുള്ള മുള്ളത്ത് പാറയിൽ വന്നിരുന്നു. പുലർച്ചെ മൂന്നരക്ക് ഒരു വീടിനടുത്ത് സംശയ സാഹചര്യത്തിൽ വാഹനം കണ്ടപ്പോൾ നടത്തിയ അന്വേഷണത്തിലാണ് അകത്ത് ലൈറ്റിട്ട വീട് ശ്രദ്ധയിൽപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

