ദേശീയപാതയിൽ പണി നടക്കുന്നിടത്ത് മണ്ണിടിയുന്നു
text_fieldsപാലക്കാട്-തൃശൂർ ദേശീയപാതയിൽ പണിനടക്കുന്ന ആലത്തൂർ സ്വാതി ജങ്ഷൻ കുമ്പളക്കോട് ഭാഗത്ത് മഴയിൽ ഇടിഞ്ഞുവീണ മൺചാക്കുകൾ വീണ്ടും അടുക്കിവെച്ച് ബലപ്പെടുത്തിയിരിക്കുന്നു
ആലത്തൂർ: ദേശീയപാതയിൽ പണിനടക്കുന്ന സ്ഥലങ്ങളിൽ നിലവിലെ റോഡിന് തകർച്ച ഭീഷണി നേരിടുന്നു. ആലത്തൂർ സ്വാതി ജങ്ഷനിൽ അടിപ്പാത നിർമാണത്തിന്റെ ഭാഗമായാണ് സർവിസ് റോഡുകളുടെ പണി നടക്കുന്നത്. നിലവിലെ പാതക്ക് കുറുകെയുള്ള പഴയ ചെറിയ ഓവുചാലുകൾ മാറ്റി വലുത് സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്. ഈ ഭാഗത്തെല്ലാം നിലവിലെ പാത പൊളിച്ചാണ് പണികൾ നടത്തേണ്ടത്.
പൊളിക്കുന്ന സ്ഥലത്താണ് മഴ കനത്തതുകൊണ്ട് വെള്ളം ഒഴുകി വശത്തെ മണ്ണിടിഞ്ഞ് റോഡിന് തകർച്ചയുണ്ടാകുന്നത്. പണി നടക്കുന്ന പലഭാഗത്തും ഈ വിധം മണ്ണിടിച്ചിലുണ്ട്. സ്വാതി ജങ്ഷന്റെ കിഴക്കുഭാഗം കുമ്പളക്കോട് ഭാഗത്തും പടിഞ്ഞാറ് ഭാഗം ആയാർ കുളത്തിനടുത്തുമാണ് ആലത്തൂർ ഭാഗത്ത് റോഡിന് കുറകെ പണികൾ നടക്കുന്നത്. കൂടാതെ കുഴൽമന്ദത്തും കണ്ണാടി കാഴ്ചപറമ്പിലും അടിപാത നിർമാണത്തിന്റെ ഭാഗമായി വിവിധ പണികൾ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

