Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:43 AM IST Updated On
date_range 23 Jun 2022 5:43 AM ISTMPG 10.. മകയിരം മടങ്ങി; തിരുവാതിര പിറന്നു
text_fieldsbookmark_border
തിരുനാവായ: ഇടവപ്പാതിയിൽ മഴ മതിമറന്ന് പെയ്യുമെന്ന് പഴമക്കാർ പറഞ്ഞിരുന്ന മകയിരം ഞാറ്റുവേല ഇത്തവണ ദുർബലമായി മടങ്ങി. ബുധനാഴ്ച തിരുവാതിര ഞാറ്റുവേല പിറന്നതാണ് മകയിരം പിൻവാങ്ങാൻ കാരണം. തിരുവാതിരയിൽ മഴ തിരിമുറിയില്ലെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. അപൂർവമായി ചില വർഷങ്ങളിൽ കടുത്ത വെയിലും ഉണ്ടാകാറുണ്ട്. രണ്ടവസ്ഥയും ഏറക്കുറെ മാറിമാറിവരുന്ന അനുഭവവും ഉണ്ട്. തിരുവാതിര ഞാറ്റുവേലയിൽ വിരൽപോലും മുറിച്ചുകുത്തിയാൽ പൊടിക്കുമെന്ന വിശ്വാസമുണ്ട്. അതിനാൽ കർഷകരും മറ്റും ഫലവൃക്ഷത്തൈകളൂം പൂച്ചെടികളും നടാൻ ഈ സമയം വിനിയോഗിക്കാറുണ്ട്. വിപണിയിൽ ഫലവൃക്ഷത്തൈകളും പൂച്ചെടികളും ഈ സമയത്ത് ധാരാളം വന്നുചേരാൻ കാരണം ഇതാണ്. എന്നാൽ, മകയിരം ദുർബലമായ സാഹചര്യത്തിൽ തിരുവാതിരയുടെ കാര്യം കണ്ടറിയണം. ഇടവപ്പാതി പിറന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും കുടയെടുക്കാതെ പുറത്തിറങ്ങാൻ കഴിഞ്ഞുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story