Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMOST IMPORTATN...

MOST IMPORTATN തൊഴിലുറപ്പ് പണിക്കിടെ കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
തൊഴിലുറപ്പ് പണിക്കിടെ കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക് കൊല്ലങ്കോട്: വടവന്നൂർ മലയാമ്പള്ളം കിണറ്റേരി പാടത്ത് തൊഴിലുറപ്പ് പണിയിലേർപ്പെട്ട തൊഴിലാളികൾക്ക്​ നേരെ കാട്ടുപന്നികളുടെ ആക്രമണം. രണ്ടുപേർക്ക് പരിക്കേറ്റു. കിണറ്റേരിപ്പാടം സന്തോഷിന്‍റെ തോട്ടത്തിൽ പണിക്കിടെയാണ് നേരുകുളം കുട്ടപ്പൻ (65), ഷീജ ചാമിയാർ (39) എന്നിവരെ ആക്രമിച്ചത്​​. ഇവരെ വടവന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കർഷകർക്കും തൊഴിലാളികൾക്കും കാട്ടുപന്നികളുടെ ഭീഷണി തുടരുകയാണ്. തോടുകളും തോട്ടങ്ങളുമാണ് കാട്ടുപന്നികൾ താവളമാക്കുന്നത്. ഊട്ടറ-മലയാമ്പള്ളം പാതയിൽ രാത്രി ഇരുചക്ര വാഹന യാത്രികർക്കെതിരെ ആക്രമണം തുടർക്കഥയാണ്​. നിരവധി പേർക്കാണ് പരിക്കേറ്റത്. ആക്രമണകാരികളായ പന്നികളെ വെടിവെച്ച്‌ കൊല്ലാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story