Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതുരത്തണം, കൊതുകിനെ

തുരത്തണം, കൊതുകിനെ

text_fields
bookmark_border
mosquitos
cancel

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി കൊ​തു​കി​ന് വ​ള​രാ​ന്‍ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ർ നി​ർ​ദേ​ശി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് കൊ​തു​ക് നി​വാ​ര​ണം ഉ​റ​വി​ട​ത്തി​ല്‍ ത​ന്നെ ന​ട​ത്താ​വു​ന്ന​താ​ണ്.

  • ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച് പാ​ത്ര​ങ്ങ​ള്‍, സ​ണ്‍ഷെ​ഡ്, ടെ​റ​സ്, ട​യ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
  • വെ​ള്ളം ശേ​ഖ​രി​ച്ച് വെ​ച്ച പാ​ത്ര​ങ്ങ​ള്‍ തേ​ച്ചു​ര​ച്ച് ക​ഴു​കി​യ ശേ​ഷം മാ​ത്രം വെ​ള്ളം വീ​ണ്ടും നി​റ​ക്കു​ക.
  • ഫ്രി​ഡ്ജി​ന്റെ പു​റ​കി​ലെ ട്രേ, ​ട​യ​റു​ക​ള്‍ മു​ത​ലാ​യ​വ​യി​ല്‍ ഉ​പ്പ് (ഒ​രു കൈ ​നി​റ​യെ) വി​ത​റു​ന്ന​തി​ലൂ​ടെ ഈ​ഡി​സ് ലാ​ര്‍വ​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും.
  • ചെ​ടി​ച്ച​ട്ടി​ക​ള്‍ക്ക് അ​ടി​യി​ല്‍ വെ​ച്ച ട്രേ​യി​ൽ വേ​പ്പി​ന്‍ പി​ണ്ണാ​ക്ക് ഇ​ടു​ന്ന​തി​ലൂ​ടെ ഈ​ഡി​സ് പ്ര​ജ​ന​നം ത​ട​യാം.
  • മ​ണി പ്ലാ​ന്റു​ക​ള്‍ വെ​ള്ള​ത്തി​ല്‍ ഇ​ടു​ന്ന​തി​നു പ​ക​രം മ​ണ്ണി​ല്‍ ന​ടു​ക. അ​ല്ലെ​ങ്കി​ല്‍ കൊ​തു​ക് അ​ക​ത്തു​ക​ട​ക്കാ​ത്ത വി​ധം മ​ണി​പ്ലാ​ന്റ് വെ​ച്ച പാ​ത്ര​ത്തി​ന്റെ വാ​യ് ഭാ​ഗം പ​ഞ്ഞി​കൊ​ണ്ടോ മ​റ്റോ മൂ​ടി​വെ​ക്കു​ക.
  • കോ​ണ്‍ക്രീ​റ്റ് ഉ​റ​യി​റ​ക്കി​യ ആ​ഴം കു​റ​ഞ്ഞ കി​ണ​റു​ക​ളി​ല്‍ ഗ​പ്പി പോ​ലു​ള്ള കൂ​ത്താ​ടി ഭോ​ജി മ​ത്സ്യ​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diseasesmosquito
News Summary - mosquito- diseases
Next Story