Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസങ്ങളായി വേതനം കുടിശ്ശിക; സാക്ഷരത പ്രേരക്മാർക്ക് ദുരിത ജീവിതം

text_fields
bookmark_border
മാസങ്ങളായി വേതനം കുടിശ്ശിക; സാക്ഷരത പ്രേരക്മാർക്ക് ദുരിത ജീവിതം
cancel

പറളി: ജോലിഭാരത്താൽ വീർപ്പുമുട്ടുന്നവർക്ക് നൽകുന്നവേതനം തുച്ഛം, കിട്ടാനുള്ളതു തന്നെ മാസങ്ങളായി മുടങ്ങിക്കിടക്കുന്നെന്നു പരാതി. ഓരോ പഞ്ചായത്തു തലങ്ങളിലും പ്രവർത്തിക്കുന്ന സാക്ഷരതാ പ്രേരക്മാരാണ് അധികൃതരുടെ അനാസ്ഥ മൂലം ഈ ദുരിത ജീവിതം നയിക്കുന്നത്.

ഇവർക്ക് മാസംതോറും ഓണറേറിയമായി ലഭിക്കുന്നത് 14,000 രൂപയാണ്. ഇതിൽ 60 ശതമാനം തുക അതാത് പഞ്ചായത്തുകളാണ് നൽകേണ്ടത്. ബാക്കി സംസ്ഥാന സാക്ഷരതാമിഷനാണ് നൽകേണ്ടത്. എന്നാൽ സാക്ഷരതാമിഷൻ നൽകേണ്ട തുക മാസങ്ങളായി വിതരണം ചെയ്യാറില്ലെന്നും മാസംതോറും ലഭിക്കുന്ന തുച്ഛമായ വേതനം കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും പ്രേരക്മാർ പറയുന്നു. വേതനം ഏറ്റവും കുറഞ്ഞ ഈ വിഭാഗക്കാർക്കാണ് ഏറ്റവും കൂടുതൽ ജോലിഭാരം എന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് നികുതിപിരിവുൾപ്പെടെ ഇരുപതിനം മേഖലകളിൽ ഇവർ പണിയെടുക്കണം.എല്ലാ ദിവസവും രാവിലെ ഒമ്പതിന് തുടങ്ങിയാൽ വൈകുന്നേരം ആറായാലും പണി തീരില്ല. സാക്ഷരതാമിഷൻ നൽകാനുള്ള കുടിശിഖ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Months of salary arrears; Literacy Preraks face a miserable life
Next Story