വിവാഹച്ചെലവ് ചുരുക്കി പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി
text_fieldsപ്രണവും സഞ്ജുവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കെ. ബാബു എം.എൽ.എക്ക് കൈമാറുന്നു
നെന്മാറ: വിവാഹച്ചെലവിന് മാറ്റിവെച്ച 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പ്രണവും സഞ്ജുവും ഒന്നിച്ചു.
വല്ലങ്ങി ആനന്ദഗീതം ഹാളിൽ ഞായറാഴ്ച ഉച്ചക്ക് നടന്ന ചടങ്ങിൽ കെ. ബാബു എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. അഗ്നിരക്ഷ സേനയിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറായ പേഴുമ്പാറ സ്വദേശി പ്രണവും തൃപ്പാളൂർ പുതിയങ്കം സ്വദേശിനി സഞ്ജുവും അവരുടെ കുടുംബങ്ങളും സ്ത്രീധനരഹിത വിവാഹത്തിന് നേരത്തേതന്നെ തീരുമാനമെടുത്തിരുന്നു. പൂർണമായും മതാചാരങ്ങൾ ഒഴിവാക്കിയായിരുന്നു വിവാഹം. എം.കോം ബിരുദധാരിയാണ് സഞ്ജു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

