Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസമഗ്ര വികസനം...

സമഗ്ര വികസനം ലക്ഷ്യമെന്ന്​ ജനപ്രതിനിധികൾ

text_fields
bookmark_border
k. krishnan kutty, k. babu
cancel
camera_alt

കെ. കൃഷ്​ൺ കുട്ടി, കെ. ബാബു

കു​ടി​വെ​ള്ള​ത്തി​നും കൃ​ഷി​ക്കും​ പ്ര​ഥ​മ പ​രി​ഗ​ണ​ന –കെ. ​ബാ​ബു

നെ​ന്മാ​റ: വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ഥ​മ പ്രാ​ധാ​ന്യം മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം സ​മ്പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​നാ​ണ്. ഇ​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. കൃ​ഷി​ക്കും കാ​ർ​ഷി​ക മേ​ഖ​ല​ക്കു​മാ​ണ് ര​ണ്ടാ​മ​ത്തെ പ​രി​ഗ​ണ​ന. മു​ത​ല​മ​ട​യി​ലെ കാ​ർ​ഷി​ക കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക എ​ന്ന​ത് പ​രി​ഗ​ണ​ന​യ​ർ​ഹി​ക്കു​ന്നു. പി​ന്നീ​ട് ജ​ല​സേ​ച​ന​ത്തി​നാ​ണ്​ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​വും. ടൂ​റി​സ​ത്തി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കും. നെ​ല്ലി​യാ​മ്പ​തി​യി​ലെ​യും മീ​ൻ​ക​ര​യി​ലെ​യും ടൂ​റി​സം സാ​ധ്യ​ത​ക​ൾ വി​ക​സി​പ്പി​ക്കും. വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​രോ​ഗ്യ​ത്തി​നും പ​രി​ഗ​ണ​ന ന​ൽ​കും. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും. മ​ണ്ഡ​ല​ത്തി​ലെ നൂ​റു​ക​ണ​ക്കി​ന് ചെ​റു​പ്പ​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​മാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ.

ഇ​തി​നെ നേ​രി​ടാ​നാ​യി ചെ​റു​കി​ട വ്യ​വ​സാ​യ യൂ​നി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക എ​ന്ന​ത് സ്വ​പ്ന പ​ദ്ധ​തി​യാ​ണ്. മ​ണ്ഡ​ല​ത്തി​ൽ ചെ​റു​കി​ട വ്യ​വ​സാ​യ വി​ക​സ​ന​ത്തി​നും തൊ​ഴി​ലി​ല്ലാ​യ്മ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യ​ക​മാ​കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ക​സ​നം ന​ട​പ്പാ​ക്കി നെ​ന്മാ​റ മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ത​ന്നാ​ലാ​വും വി​ധ​ത്തി​ലു​ള്ള പ​രി​ശ്ര​മം ഉ​ണ്ടാ​കു​മെ​ന്ന് കെ. ​ബാ​ബു എം.​എ​ൽ.​എ പ​റ​ഞ്ഞു.

ചി​റ്റൂ​രി​െൻറ ദാ​ഹ​മ​ക​റ്റാ​ൻ സ​മ​ഗ്ര​ പ​ദ്ധ​തി –കെ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി

ചി​റ്റൂ​ർ: മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​രം കാ​ണാ​നാ​യെ​ങ്കി​ലും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്ന ആ​ർ.​ബി.​സി ക​നാ​ൽ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം മാ​ത്ര​മാ​ണ് ആ​രം​ഭി​ക്കാ​നാ​യ​ത്. ആ​ർ.​ബി.​സി ക​നാ​ൽ വേ​ല​ന്താ​വ​ളം വ​രെ നീ​ട്ടു​ന്ന പ​ദ്ധ​തി ഈ ​ഭ​ര​ണ കാ​ല​യ​ള​വി​ൽ​ത​ന്നെ പൂ​ർ​ത്തി​യാ​ക്കും. ഇ​തോ​ടെ വ​ട​ക​ര​പ്പ​തി, എ​രു​ത്തേ​മ്പ​തി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കാ​ർ​ഷി​ക, കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മ​വും.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക്​ കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ഹൈ​ടെ​ക്​ ആ​യെ​ങ്കി​ലും എ​ല്ലാ ക്ലാ​സ് മു​റി​ക​ളും ഹൈ​ടെ​ക്​ ആ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പു​തി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. എ​ല്ലാ​വ​ർ​ക്കും തൊ​ഴി​ൽ എ​ന്ന​താ​ണ് പ്ര​ഖ്യാ​പി​ത ല​ക്ഷ്യം. തൊ​ഴി​ൽ കേ​ന്ദ്ര​ത്തി​ലൂ​ടെ കൂ​ടു​ത​ൽ തൊ​ഴി​ൽ സൃ​ഷ്​​ടി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് പു​തി​യ സ്ഥാ​പ​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും. കാ​ർ​ഷി​ക അ​നു​ബ​ന്ധ​മാ​യി കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും. വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കും. മ​ൾ​ട്ടി സ്കി​ൽ സൊ​സൈ​റ്റി വ​ഴി പ​രി​ശീ​ല​നം ന​ൽ​കി പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും. ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLApalakkad
News Summary - MLAs say comprehensive development is the goal
Next Story