മിനി ബസ് സ്റ്റാൻഡ് നിർമാണം പാതിവഴിയിൽ നിലച്ചിട്ട് മാസങ്ങൾ: യാത്രക്കാർ ദുരിതത്തിൽ
text_fieldsപ്രതീകാത്മക ചിത്രം
കോട്ടായി: സെൻററിൽ വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി മൈനർ ഇറിഗേഷന്റെ കീഴിൽ ഒരു കോടി രൂപ ചെലവഴിച്ച് മലമ്പുഴ കനാലിനുമുകളിൽ നിർമിക്കുന്ന മിനി ബസ് സ്റ്റാൻഡിന്റെ നിർമാണം പാതിവഴിയിൽ നിർത്തിയിട്ട് മൂന്നുമാസമായി. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാതെ അനന്തമായി നീട്ടി കൊണ്ടുപോകുന്നതിൽ പരക്കെ ആക്ഷേപം.
കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെയും ഗവ. ഹൈസ്കൂളിന്റെയും ഇടയിൽ പ്രധാന പാതയോരത്തെ മലമ്പുഴ മെയിൻ കനാലിനുമുകളിൽ കോൺക്രീറ്റ് സ്ലാബ് നിരത്തിയാണ് മിനി ബസ് സ്റ്റാൻഡ് നിർമിക്കുന്നത്. കനാലിനു മുകളിൽ 65 മീറ്റർ നീളത്തിൽ കോൺക്രീറ്റ് സ്ലാബ് നിരത്തിയിട്ട് നാലു മാസമായിട്ടും തുടർ പണികളൊന്നും നടക്കുന്നില്ലെന്നാണ് ആക്ഷേപം.
പ്രവൃത്തി തുടങ്ങിയിട്ട് വർഷത്തോളമായെന്നും പ്രവൃത്തി പൂർത്തീകരിക്കാൻ കരാറുകാരന് കർശന നിർദേശം നൽകാൻ പി.പി. സുമോദ് എം.എൽ.എ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം, മിനി ബസ് സ്റ്റാൻഡിന്റെ പ്രവൃത്തി നീണ്ടുപോകാൻ കാരണം മലമ്പുഴ കനാൽ പരിധിയിലെ മരത്തൈകൾ മുറിച്ചു മാറ്റാത്തതാണെന്നും മുറിച്ചുമാറ്റാൻ വനം വകുപ്പിന്റെ ശിപാർശയോടെ ലേലം ചെയ്തിട്ടുണ്ടെന്നും മുറിച്ചുമുറക്ക് ബസ് സ്റ്റാൻഡിന്റെ പ്രവൃത്തി നടത്തുമെന്നും പഞ്ചായത്ത് പ്രസിഡൻറ് സതീശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

