എല്ലാ വീട്ടിലും ഔഷധച്ചെടി; മാത്തൂർ ഇനി ഔഷധക്കലവറ
text_fieldsമാത്തൂർ ആയുർവേദ ആശുപത്രിയിൽ ഔഷധച്ചെടികൾ നടുന്നു
മാത്തൂർ: അന്യംനിന്നുപോകുന്ന ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കാനും പരിപാലിക്കാനും തീരുമാനിച്ച് മാത്തൂർ പഞ്ചായത്ത്. 16 വാർഡുകളിലെ എല്ലാ വീടുകളിലും 16 ഇനം ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. പ്രസാദ് നിർവഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നദീറ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ വൈ. കല്യാണ കൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ആർ. പ്രേമദാസൻ, പഞ്ചായത്തംഗങ്ങളായ വിനോദ്, കെ. രാധാകൃഷ്ണൻ, ഉദയ പ്രകാശ്, എ. ഗോപി, എ.കെ. മഹേഷ്, എസ്. ശശികല, അനിത കലാധരൻ, ബബിത രമേഷ്, ഷാഹിദ ശിവൻ, നിഷ സന്തോഷ് എന്നിവർ സംസാരിച്ചു. മാത്തൂർ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ധനേഷ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സി.കെ. ഹരിദാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

