മണ്ണാര്‍ക്കാട് നഗരത്തിൽ വാഹന പരിശോധന കർശനമാക്കി; മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിൽ
text_fieldsമണ്ണാര്‍ക്കാട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. ലൈസന്‍സില്ലാതെയും പ്രായപൂര്‍ത്തിയാകാതെയും വാഹനമോടിച്ചവര്‍ പിടിയില്‍. ശനിയാഴ്ച നടന്ന പരിശോധനയില്‍ വ്യത്യസ്ത ഇടങ്ങളില്‍ നിന്നായി ഇരുചക്രവാഹനത്തില്‍ കറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ഇവര്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്കിയ രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയിലേക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു. മണ്ണാര്‍ക്കാട് എസ്.ഐ വിവേക്, അഡീഷനല്‍ എസ്.ഐമാരായ സാദത്ത്, അബ്ദുൽ നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നുവരുന്നത്.

