അജ്ഞാത ജീവി ആടുകളെ കൊന്നു
text_fieldsഅജ്ഞാത ജീവി കൊന്ന ആടുകൾ
മണ്ണാര്‍ക്കാട്: വീടിന് സമീപം കെട്ടിയിട്ടിരുന്ന ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നിട്ടു. കുമരംപുത്തൂര്‍ വട്ടമ്പലം മങ്കടക്കുഴിയന് സുലൈഖയുടെ നാലു ആടുകളാണ് ചത്തത്.
രണ്ടെണ്ണത്തിനെ തിന്ന നിലയിലായിരുന്നു. ചത്ത ആടുകളില്‍ ഒരെണ്ണം കറവയുള്ളതും രണ്ടെണ്ണം ഗര്‍ഭിണിയുമാണ്. ഇന്നലെ പുലര്‍ച്ചയോടെയാണ് സംഭവം. ബഹളം കേട്ട് വീട്ടുകാര്‍ പുറത്തെത്തി നോക്കിയപ്പോള്‍ ചത്ത് കിടക്കുന്ന ആടുകളെയാണ് കണ്ടത്. അമ്പതിനായിരത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി സുലൈഖ പറയുന്നു.
പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്ല്യമുണ്ട്. അതേ സമയം ആടുകള്‍ക്ക് നേരെയുണ്ടായ ആക്രമണം പ്രദേശത്തെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. സംഭവസ്ഥലം പഞ്ചായത്തംഗം സഹദ് അരിയൂർ സന്ദർശിച്ചു.

