
ടി.പി.ആർ കുറഞ്ഞു; മണ്ണാർക്കാടിനെ സമ്പൂർണ അടച്ചിടലിൽനിന്ന് ഒഴിവാക്കി
text_fieldsമണ്ണാർക്കാട് (പാലക്കാട്): രണ്ടാഴ്ചക്കാലത്തോളമായി തുടരുന്ന സമ്പൂർണ അടച്ചിടലിൽനിന്ന് മണ്ണാര്‍ക്കാട് നഗരസഭയെ ഒഴിവാക്കി. കൂട്ട കോവിഡ് പരിശോധനയിലുൾെപ്പടെ ടി.പി.ആർ കുറവായ സാഹചര്യത്തിലാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം.
നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ കോവിഡ് കൂട്ട പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വളരെ കുറവായതോടെ സമ്പൂര്‍ണ അടച്ചിടലില്‍നിന്ന് മണ്ണാര്ക്കാോടിനെ ഒഴിവാക്കണമെന്നാവശ്യം ശക്തമായിരുന്നു. ഇക്കഴിഞ്ഞ 27 മുതല്‍ നഗരസഭയില്‍ ആരംഭിച്ച കോവിഡ് കൂട്ടപരിശോധന ക്യാമ്പില്‍ 514 പേരില്‍ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഞായറാഴ്ച നടന്ന ക്യാമ്പിൽ 191 പേരെ പരിശോധിച്ചപ്പോൾ 2 കേസുകളാണ് പോസിറ്റവായത്. ഇതുൾെപ്പടെ 17 പേര്‍ക്കാണ് ഞായറാഴ്ച കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്.
