ടിപ്പർ വീട്ടിലേക്ക് ഇടിച്ചുകയറി; അഞ്ചുപേർക്ക് പരിക്ക്
text_fieldsപള്ളിക്കുറുപ്പിൽ അപകടത്തിൽ പെട്ട ടിപ്പർ ലോറി
മണ്ണാര്‍ക്കാട്/ കാരാകുർശ്ശി: പള്ളിക്കുറുപ്പ് കൊന്നക്കോടില് നിയന്ത്രണം വിട്ട ടിപ്പര്‍ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. നടന്നുവരികയായിരുന്ന മദ്റസസ വിദ്യാര്‍ഥിനിയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പള്ളിക്കുറുപ്പ് പാലേങ്കല് ഷെരീഫിന്റെ മകള്‍ ഷിഫ (15), ലോറി ഡ്രൈവര്‍ കാരാകുര്‍ശ്ശി ആസിഫ് (32) ക്ലീനര്‍ കാരാകുര്‍ശ്ശി പനങ്കണ്ടന്‍ അബ്ദുള്‍ റഹ്മാന്(56), വാടകവീട്ടിലെ താമസക്കാരായ മാര്‍ത്താണ്ഡം സ്വദേശി അലക്സാണ്ടര്‍ (45), നെടൂര്പാറ ശേഖര്‍(51) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച പുലര്‍ച്ച ആറിനാണ് സംഭവം. പള്ളിക്കുറുപ്പില്നിന്ന് വിയ്യക്കുര്ശ്ശിയിലേക്ക് വരുന്നതിനിടെയാണ് ടിപ്പര്‍ലോറി നിയന്ത്രണം വിട്ടത്. വഴിയിരികിലൂടെ നടന്നുവരികയായിരുന്ന വിദ്യാര്‍ഥിനിയെ ഇടിച്ച വാഹനം പിന്നീട് റോഡരികിലെ വാടകവീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.അപകടകാരണം വ്യക്തമല്ല. അപകടത്തില്‍ വീടിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നാണ് ഇവിടെയുണ്ടായിരുന്ന രണ്ടുപേര്‍ക്കും പരിക്കേറ്റത്.
നാട്ടുകാർ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. പരിക്കേറ്റ രണ്ടുപേര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിനിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റു മൂന്നുപേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികൾ തേനീച്ച കൃഷി ചെയ്യുന്നതിന് വാടകക്ക് താമസിക്കുന്ന വീടാണ് അപകടത്തിൽ തകർന്നത്. മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

