ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം; മൂന്നുപേർ അറസ്റ്റിൽ
text_fieldsമണ്ണാർക്കാട്: ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും വസ്തുക്കളും മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കുമരംപുത്തൂർ കിഴക്കേതിൽ വീട്ടിൽ നാസർ (52), നെല്ലിക്കവട്ടയിൽ വീട്ടിൽ അക്ബർ ബാഷ (26), തെങ്കര മല്ലിയിൽ വീട്ടിൽ അയ്യൂബ് (28) എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച നഗരത്തിൽ ടിപ്പു സുൽത്താൻ റോഡിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്താണ് മോഷണം നടന്നത്. 16,500 രൂപ, രണ്ട് മൊബൈൽ ഫോണുകൾ, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് നഷ്ടപ്പെട്ടിരുന്നത്.
തൊഴിലാളികൾ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടുകൂടി പ്രതികളെ പിടികൂടുകയായിരുന്നു. മണ്ണാർക്കാട് സി.ഐ സജീവിെൻറ നേതൃത്വത്തിൽ എസ്.ഐ രാജേഷ്, സുരേഷ് ബാബു, സി.പി.ഒമാരായ മുഹമ്മദ് റമീസ്, ഷഫീഖ്, ഷൗക്കത്ത്, ദാമോദരൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

