Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷണം: ഫോറൻസിക് പരിശോധന നടത്തി
text_fieldsbookmark_border
മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി കോളജിന് സമീപം മോഷണം നടന്ന കടകളിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് അഞ്ച് കടകളുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം നടന്നത്. സ്ഥാപനങ്ങളിൽ സൂക്ഷിച്ച 10,000 രൂപയോളം നഷ്ടപ്പെട്ടിരുന്നു. കടകളുടെ ഷട്ടറിന്റെ പൂട്ടുകൾ തകർത്തും മുൻവശത്തെ ഗ്ലാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ചുമാണ് മോഷണം നടത്തിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് ചുങ്കം ജങ്ഷനിലും മൂന്ന് കടകളിൽ സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.
ഫോറൻസിക് ഉദ്യോഗസ്ഥ നിവേദയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മണ്ണാർക്കാട് പൊലീസ് മോഷ്ടാക്കൾക്കായി അന്വേഷണം ഊർജിതമാക്കി.
Next Story

