കുഞ്ഞുഹൃദയങ്ങൾക്ക് ആശ്വാസമായി 'ശിശുമിത്ര' ഹൃദ്രോഗ ചികിത്സ ക്യാമ്പ്
text_fieldsമെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററും ‘മാധ്യമ’വും സംയുക്തമായി മണ്ണാർക്കാട് മദർകെയർ ആശുപത്രിയിൽ സംഘടിപ്പിച്ച ‘ശിശുമിത്ര’ സൗജന്യ ഹൃദ്രോഗ ചികിത്സ ക്യാമ്പിൽനിന്ന്
രാവിലെ 10 മുതൽ ആരംഭിച്ച ക്യാമ്പ് 12.30ഓടെ അവസാനിച്ചു. മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിലെ കൺസൽട്ടൻറ് ഇൻറർവെൻഷനൽ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എം.എം. കമ്രാൻ, കൺസൽട്ടൻറ് പീഡിയാട്രിക് കാർഡിക് സർജൻ ഡോ. എം. ജനീൽ മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് 'ശിശുമിത്ര'യിലൂടെ ഹൃദ്രോഗ ചികിത്സയും ആവശ്യമായി വരുന്ന സാഹചര്യത്തിൽ ശാസ്ത്രക്രിയയും കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിൽ പൂർണ സൗജന്യമായി നൽകും. കുട്ടികളിലെ ഹൃദ്രോഗം കണ്ടുപിടിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളിലെ ഹൃദയസംബന്ധമായ രോഗകൾ പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കണമെന്നും വൈകുംതോറും രോഗം മാറാനള്ള സാധ്യത കുറഞ്ഞുവരുമെന്നും ഡോ. ജനീൽ മുസ്തഫ പറഞ്ഞു.

