ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച
text_fieldsമണ്ണാര്‍ക്കാട്: വടക്കുംമണ്ണം മുമ്മൂര്‍ത്തി ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച. അയ്യപ്പന്, ഗണപതി, മുരുകന് എന്നീ ദേവന്മാരുടെ അമ്പലങ്ങള്‍ക്ക് മുന്നിലെ ഭണ്ഡാരമാണ് തകര്‍ത്തത്. ക്ഷേത്ര കവാടത്തില്‍ പാതയോട് ചേര്‍ന്നുള്ള ഭണ്ഡാരവും തകര്‍ക്കാൻ ശ്രമിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പൂജക്കായി ശാന്തിക്കാരന് എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്.ഉടന്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ അജിത്ത്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘവും, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. ആറായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം തുടങ്ങി.

