രാജിക്കത്ത് പാർട്ടിക്ക് കൈമാറി; മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്
text_fieldsമണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.കെ. ഉമ്മുസൽമ പാർട്ടി തീരുമാനമനുസരിച്ച് രാജിക്കത്ത് നൽകി. വെള്ളിയാഴ്ച രാവിലെയാണ് സംസ്ഥാന കമ്മിറ്റി തീരുമാനമനുസരിച്ചുള്ള ഔദ്യോഗിക രാജിക്കത്ത് മുസ്ലീം ലീഗ് ജില്ല നേതാക്കളായ അഡ്വ. ടി.എ. സിദ്ദീഖ്, കല്ലടി അബൂബക്കർ എന്നിവർക്ക് കൈമാറിയത്. ബ്ലോക്ക് പ്രസിഡൻറിെൻറ രാജിക്കത്ത് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാമിന് വെള്ളിയാഴ്ച തന്നെ നേതാക്കൾ കൈമാറി. ശനിയാഴ്ചയാണ് പ്രസിഡൻറിനെതിരെ യു.ഡി.എഫ് അംഗങ്ങൾ തന്നെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചക്ക് വരുന്നത്.
ധാരണയനുസരിച്ച് ചർച്ചയിൽ നിന്ന് അംഗങ്ങൾ വിട്ടു നിൽക്കുവാനാണ് തീരുമാനം. ഇതിനു മുന്നോടിയാണ് രാജിക്കത്ത് നേതൃത്വം വാങ്ങിയത്. പ്രസിഡൻറ് സ്ഥാനത്തു നിന്നും രാജി വെക്കുന്ന ഉമ്മുസൽമക്ക് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നൽകാനും തീരുമാനമുണ്ട്. ഉമ്മുസൽമയുടെ ഫേസ് ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു.

