മൂക്കിനുള്ളിൽ കയറിയ കുളയട്ടയെ പുറത്തെടുത്തു
text_fields49കാരന്റെ മൂക്കിനുള്ളിൽ കണ്ടെത്തിയ കുളയട്ട
മണ്ണാർക്കാട്: രക്തസ്രാവം ഉണ്ടായതിനെതുടർന്ന് ചികിത്സ തേടിയ 49കാരന്റെ മൂക്കിൽനിന്ന് കുളയട്ടയെ പുറത്തെടുത്തു. കുന്തിപ്പുഴ സി.വി.ആർ ആശുപത്രിയിലെ ഇ.എൻ.ടി വിദഗ്ധൻ ഡോ. അംജദ് ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ കൂടാതെ അട്ടയെ പുറത്തെടുത്തത്.
എൻഡോസ്കോപ്പി പരിശോധനയിലാണ് മൂക്കിനുള്ളിൽ കടിച്ചു പിടിച്ചിരിക്കുന്ന കുളയട്ടയെ കണ്ടെത്തിയത്. അഞ്ച് സെന്റിമീറ്റർ നീളമുള്ള അട്ട മൂക്കിനകത്ത് കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു. തോട്ടത്തിലെ ചോലയിൽനിന്ന് വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ അട്ട മൂക്കിന് അകത്തേക്ക് കയറിയതാകുമെന്ന് ഡോ. അംജദ് ഫാറൂഖ് പറഞ്ഞു.

