Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightപഴയ ഇരുമ്പുപാലം വഴിയോര...

പഴയ ഇരുമ്പുപാലം വഴിയോര വിശ്രമകേന്ദ്രമാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി

text_fields
bookmark_border
പഴയ ഇരുമ്പുപാലം വഴിയോര വിശ്രമകേന്ദ്രമാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി
cancel
camera_alt

നെ​ല്ലി​പ്പു​ഴ​യി​ലെ പ​ഴ​യ ഇ​രു​മ്പു​പാ​ലം

മ​ണ്ണാ​ര്‍ക്കാ​ട്: ച​രി​ത്രം പേ​റു​ന്ന നെ​ല്ലി​പ്പു​ഴ​യി​ലെ പ​ഴ​യ ഇ​രു​മ്പ് പാ​ലം വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്ര​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യം. ബ്രി​ട്ടീ​ഷ് കാ​ല​ത്ത് നി​ർ​മി​ച്ച പാ​ലം ജ​നോ​പ​കാ​ര പ്ര​ദ​മാ​യ രീ​തി​യി​ൽ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ര്‍ത്ത​ക​ൻ കെ. ​സേ​തു​മാ​ധ​വ​നാ​ണ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന് നി​വേ​ദ​നം ന​ല്‍കി​യ​ത്.

നൂ​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ട്ടി​ട്ടും പാ​ല​ത്തി​ന് കാ​ര്യ​മാ​യ ത​ക​രാ​റി​ല്ല. സ​മീ​പ​ത്തു​ത​ന്നെ കോ​ണ്‍ക്രീ​റ്റി​ല്‍ പു​തി​യ പാ​ലം നി​ര്‍മി​ച്ച​തോ​ടെ പ​ഴ​യ​പാ​ലം ഉ​പ​യോ​ഗി​ക്കാ​തെ​യാ​യി. സ​മീ​പ​ത്താ​യി നി​ർ​മി​ച്ച പു​തി​യ പാ​ലം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും പൊ​ളി​ച്ചു പ​ണി​യേ​ണ്ടി വ​ന്നെ​ങ്കി​ലും പ​ഴ​യ ഇ​രു​മ്പ് പാ​ലം ഇ​പ്പോ​ഴും പ്രൗ​ഢി​യോ​ടെ നി​ൽ​ക്കു​ന്നു. ഉ​പ​യോ​ഗി​ക്കാ​താ​യ​തോ​ടെ പ​രി​സ​രം കാ​ടു​ക​യ​റി സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി.

നൊ​ട്ട​മ​ല ഇ​റ​ക്ക​മി​റ​ങ്ങി​യാ​ല്‍ മ​ണ്ണാ​ര്‍ക്കാ​ട്ടേ​ക്കു​ള്ള സ്വാ​ഗ​ത​ക​വാ​ട​മാ​കു​ന്ന ഇ​രു​മ്പു​പാ​ലം വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്റെ വ​ലി​യ​സാ​ധ്യ​ത​യും തു​റ​ന്നി​ടു​ന്നു. പാ​ലം ന​വീ​ക​രി​ച്ച് ഇ​രി​പ്പി​ട​ങ്ങ​ള്‍, പൂ​ന്തോ​ട്ടം, കോ​ഫി​സെ​ന്റ​ര്‍, വാ​യ​ന​കേ​ന്ദ്രം, വെ​ളി​ച്ച സം​വി​ധാ​നം, പ​ണം ന​ല്‍കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ശൗ​ച്യാ​ല​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യാ​ല്‍ യാ​ത്ര​ക്കാ​ര്‍ക്കും പൊ​തു​ജ​ന​ങ്ങ​ള്‍ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petitionOld Iron BridgeNellippuzha
News Summary - Old Iron Bridge at Nellippuzha ; A petition was given to the minister
Next Story