Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightവിവാഹവേദിയിൽനിന്ന്​...

വിവാഹവേദിയിൽനിന്ന്​ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി ന​വ​ദ​മ്പ​തി​ക​ൾ

text_fields
bookmark_border
newlyweds
cancel
camera_alt

നവദമ്പതികളായ അരുണും സ്​നേഹയും സമരപന്തലിൽ വിറക്​ ഏറ്റുവാങ്ങുന്നു 

Listen to this Article

മ​ണ്ണാ​ര്‍ക്കാ​ട് (പാലക്കാട്): വി​വാ​ഹ​വേ​ദി​യി​ൽ​നി​ന്ന് നേ​രെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി ന​വ​ദ​മ്പ​തി​ക​ൾ. പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ണാ​ര്‍ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ വി​റ​ക് വി​ത​ര​ണ സ​മ​ര​വേ​ദി​യി​ലാ​ണ് ന​വ​ദ​മ്പ​തി​ക​ളാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റും ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​റു​മാ​യ അ​രു​ണ്‍ കു​മാ​ര്‍ പാ​ല​കു​റു​ശ്ശി​യും ഭാ​ര്യ സ്നേ​ഹ​യും എ​ത്തി​യ​ത്.

ഇ​രു​വ​രും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​റ​ക് ഏ​റ്റു​വാ​ങ്ങി. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന്​ ​അ​ര​കു​റു​ശ്ശി ഉ​ദ​യ​ർ​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ താ​ലി​കെ​ട്ട്. ജി​ല്ല യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ്​ ടി.​എ​ച്ച്. ഫി​റോ​സ് ബാ​ബു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഗി​രീ​ഷ് ഗു​പ്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ആ​ഷി​ഖ്​ വ​റോ​ട​ന്‍, ഷാ​നു നി​ഷാ​നു, ന​സീ​ര്‍ മാ​സ്റ്റ​ര്‍, ന​സീ​ഫ് പാ​ല​ക്ക​ഴി, ഹാ​രി​സ് ത​ത്തേ​ങ്ങ​ലം, ടി​ജോ പി. ​ജോ​സ്, അ​ന്‍വ​ര്‍ ക​ണ്ണം​കു​ണ്ട്, സു​ധീ​ര്‍ കാ​പ്പു​പ​റ​മ്പ്, ക​ബീ​ര്‍ ച​ങ്ങ​ലീ​രി, ന​സ​റു​ദ്ദീ​ന്‍ കീ​ട​ത്ത്, ക​ണ്ണ​ന്‍ മൈ​ലാ​മ്പാ​ടം, വി.​വി. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Newlywedsprotest
News Summary - Newlyweds from the wedding venue to protest
Next Story