Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightന്യൂ ​അ​ല്‍മ...

ന്യൂ ​അ​ല്‍മ ആ​ശു​പ​ത്രി​ക്ക് ന​ഗ​ര​സ​ഭ​യു​ടെ പ്ര​ശം​സാ​പ​ത്രം

text_fields
bookmark_border
palakkad
cancel
camera_alt

മ​ണ്ണാ​ര്‍ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ പ്ര​ശം​സാ​പ​ത്രം ചെ​യ​ര്‍മാ​ന്‍ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ന്യൂ അൽമ ആ​ശു​പ​ത്രി മാ​നേ​ജി​ങ്

ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​എ. ക​മ്മാ​പ്പക്ക്​ കൈമാറുന്നു

മ​ണ്ണാ​ര്‍ക്കാ​ട്: ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ന്‍ഡി​ലെ വ​ഴി​യി​ടം പൊ​തു​ശൗ​ചാ​ല​യ​ത്തി​ലെ മ​ലി​ന​ജ​ലം സൗ​ജ​ന്യ​മാ​യി സം​സ്‌​ക​രി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യ​തി​ന് ന്യൂ ​അ​ല്‍മ ആ​ശു​പ​ത്രി​യെ പ്ര​ശം​സി​ച്ച് ന​ഗ​ര​സ​ഭ. പ്ര​ശം​സാ​പ​ത്രം ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ആ​ശു​പ​ത്രി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​എ. ക​മ്മാ​പ്പ​ക്ക് കൈ​മാ​റി. ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷെ​ഫീ​ഖ് റ​ഹ്മാ​ന്‍, ഹം​സ കു​റു​വ​ണ്ണ, കൗ​ണ്‍സി​ല​ര്‍ മു​ജീ​ബ് ചേ​ലോ​ത്ത്, ഹോ​സ്പി​റ്റ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സി.​എം. സ​ബീ​റ​ലി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. മാ​ലി​ന്യ​ടാ​ങ്കു​ക​ള്‍ നി​റ​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് ഒ​രാ​ഴ്ച​ക്കാ​ല​ത്തോ​ളം പൊ​തു​ശൗ​ചാ​ല​യം അ​ട​ച്ചി​ട്ടി​രു​ന്നു. ഇ​തോ​ടെ ബ​സ് സ്റ്റാ​ന്‍ഡി​ലെ​ത്തു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി. സെ​പ്‌​റ്റേ​ജ് മാ​ലി​ന്യം സം​സ്‌​ക​രി​ക്കാ​ന്‍ മ​റ്റു​മാ​ര്‍ഗ​ങ്ങ​ളി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യ നി​ര്‍ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ് ന്യൂ ​അ​ല്‍മ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ സ​ഹ​ക​ര​ണം തേ​ടി​യ​ത്.

ഒ​ന്ന​ര​ല​ക്ഷം ലി​റ്റ​ര്‍ മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള അ​ത്യാ​ധു​നി​ക സെ​പ്‌​റ്റേ​ജ് ട്രീ​റ്റ്‌​മെ​ന്റ് പ്ലാ​ന്റാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഒ​ന്ന​ര​മാ​സ​ക്കാ​ല​ത്തോ​ള​മാ​യി പ്ലാ​ന്റ് പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ പൊ​തു​ശൗ​ചാ​ല​യ​ത്തി​ലെ മ​ലി​ന​ജ​ലം പ്ലാ​ന്റി​ലേ​ക്ക് മാ​റ്റി സം​സ്‌​ക​രി​ക്കു​ക​യും തു​ട​ര്‍ന്ന് തി​ങ്ക​ളാ​ഴ്ച​യോ​ടെ പൊ​തു​ശൗ​ചാ​ല​യം പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ക​യും ചെ​യ്തു. നി​ര്‍ണാ​യ​ക​ഘ​ട്ട​ത്തി​ല്‍ ന​ല്‍കി​യ സ​ഹ​ക​ര​ണ​ത്തി​ന് ആ​ശു​പ​ത്രി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ക​മ്മാ​പ്പ​ക്കും സ്ഥാ​പ​ന​ത്തി​നും ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​നും സെ​ക്ര​ട്ട​റി​യും ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad muncipalityNew Alma Hospital
News Summary - New Alma Hospital receives City Council Certificate of Appreciation
Next Story