Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightമുക്കുപണ്ടം...

മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

റ​ഹ്മ​ത്ത് മോ​ൻ, ഷ​ഫീ​ഖ്

മ​ണ്ണാ​ര്‍ക്കാ​ട്: സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ട്ടോ​പ്പാ​ടം പൊ​തു​വ​പ്പാ​ടം ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ റ​ഹ്മ​ത്ത് മോ​ന്‍ (30), മേ​ക്ക​ള​പ്പാ​റ പാ​ല​ക്ക​ല്‍ വീ​ട് ഷ​ഫീ​ക്ക് (30) എ​ന്നി​വ​രെ​യാ​ണ് മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സ് സി.​ഐ ബോ​ബി​ന്‍ മാ​ത്യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ണ്ണാ​ര്‍ക്കാ​ട് റൂ​റ​ല്‍ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ കോ​ട​തി​പ്പ​ടി ശാ​ഖ​യി​ലാ​ണ് പ്ര​തി​ക​ള്‍ സ്വ​ർ​ണാ​ഭ​ര​ണ​മെ​ന്ന വ്യാ​ജേ​നെ മു​ക്കു​പ​ണ്ട​ങ്ങ​ള്‍ പ​ണ​യം​വെ​ച്ച​ത്. 2022 ആ​ഗ​സ്റ്റ് 24നാ​ണ് സം​ഭ​വം.

ര​ണ്ട് വ​ള​ക​ള്‍ പ​ണ​യം​വെ​ച്ച് 1,0,50,00 രൂ​പ വാ​ങ്ങി​യി​രു​ന്നു. മ​റ്റൊ​രു സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ സ​മാ​ന ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​നേ​ജ​ര്‍ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഭ​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​ത്. ഇ​തോ​ടെ പ​ണ​യം​വെ​ച്ച​ത് മു​ക്കു​പ​ണ്ട​ങ്ങ​ളാ​ണെ​ന്ന് ബോ​ധ്യ​മാ​യി. തു​ട​ര്‍ന്ന് ബാ​ങ്ക് മാ​നേ​ജ​ര്‍ പ്ര​തി​ക​ളു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം അ​ല​ന​ല്ലൂ​ര്‍ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mortgage fraudarrested
News Summary - Mortgage fraud; Two people were arrested
Next Story