കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ
text_fieldsഅബ്ദുൽ മുത്തലിബ്
പെരിന്തൽമണ്ണ: ഒന്നേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ. മണ്ണാർക്കാട്, തെങ്കര ഭാഗങ്ങൾ കേന്ദ്രീകരിച്ച് ജില്ലയിലെ ചെറുകിട വിൽപനക്കാർക്ക് കഞ്ചാവ് എത്തിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് താഴേക്കോട് കാപ്പുമുഖത്ത് അബ്ദുൽ മുത്തലിബ് (39) 1.850 കിലോ കഞ്ചാവുമായി പിടിയിലാകുന്നത്.
അട്ടപ്പാടി, തെങ്കര ഭാഗങ്ങളിലെ മൊത്തവിതരണക്കാരെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് വരുകയാണെന്ന് ഡിവൈ.എസ്.പി കെ.എം. ദേവസ്യ അറിയിച്ചു.
സി.ഐ സജിൻ ശശി, പെരിന്തൽമണ്ണ ജൂനിയർ എസ്.ഐ പ്രമോദ്, ജില്ല ആൻറിനർക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, കൃഷ്ണകുമാർ, പ്രശാന്ത് പയ്യനാട്, മനോജ്കുമാർ, സ്റ്റേഷനിലെ എ.എസ്.ഐ ജിജോ, എ.എസ്.ഐ ഷാജി, ഷിഹാബുദ്ദീൻ, പ്രഫുൽ, കബീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

