Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫയര്‍ എന്‍.ഒ.സി ഇല്ല; തോരാപുരം പാര്‍ക്ക് പ്രവര്‍ത്തനത്തിന് ഹൈകോടതി സ്റ്റേ

text_fields
bookmark_border
പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്
The Kerala High Court building facade in Kochi with surrounding premises.
cancel
camera_alt

കേരള ഹൈകോടതി സമുച്ചയം


മ​ണ്ണാ​ര്‍ക്കാ​ട്: തോ​രാ​പു​ര​ത്തെ സ്വ​കാ​ര്യ പാ​ര്‍ക്ക് ഫ​യ​ര്‍ എ​ന്‍.​ഒ.​സി ഇ​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് ഹൈ​കോ​ട​തി സ്‌​റ്റേ ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ള്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് ഇ​ല​ക്ട്രി​ക്ക​ല്‍ ഡ​യ​റ​ക്ട​റേ​റ്റി​ല്‍ നി​ന്ന് നി​രാ​ക്ഷേ​പ​പ​ത്ര​മി​ല്ലാ​തെ പ്ര​വ​ര്‍ത്താ​നു​മ​തി ന​ല്‍ക​രു​തെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യ​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് തോ​രാ​പു​ര​ത്ത് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ സ്വ​കാ​ര്യ പാ​ര്‍ക്കി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ഗ​ര​സ​ഭ​ക്കും ജി​ല്ല ക​ല​ക്ട​ര്‍ക്കും പ​രാ​തി ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്ന് പാ​ര്‍ക്കി​ന് ന​ഗ​ര​സ​ഭ​സ്‍സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍കി​യി​രു​ന്നു. പാ​ര്‍ക്കി​ലേ​ക്കെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് കാ​ര​ണം ന​ഞ്ച​പ്പ ന​ഗ​റി​ലും മ​റ്റും ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​ന്നു​വെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന പ​രാ​തി.

ക​ഴി​ഞ്ഞ മാ​സം ചേ​ര്‍ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍സി​ൽ യോ​ഗ​ത്തി​ല്‍, വാ​ഹ​ന​ത്തി​ര​ക്ക് ഉ​ള്‍പ്പ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ സ്വ​കാ​ര്യ​വ്യ​ക്തി സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ പ​രി​ഹ​രി​ക്കു​മെ​ന്ന ഉ​റ​പ്പ് ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന അ​റി​യി​പ്പി​ന്‍മേ​ല്‍ ന​ഗ​ര​സ​ഭ വീ​ണ്ടും പ്ര​വ​ര്‍ത്ത​നാ​നു​മ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

ഇ​തി​നെ​തി​രെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഫ​യ​ര്‍ എ​ന്‍.​ഒ.​സി ഇ​ല്ലാ​ത്ത പാ​ര്‍ക്കി​ന് പ്ര​വ​ര്‍ത്ത​നാ​നു​മ​തി ന​ല്‍ക​രു​തെ​ന്നാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു​കു​ര്യ​ന്‍ തോ​മ​സ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലു​ള്ള​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala High Court Halts Thorapuram Park Operations Over Fire Safety Violations
Next Story