സൗഹൃദ സന്ദേശവുമായി ജുമാമസ്ജിദ് പ്രതിനിധികൾ പെരിമ്പടാരി ഫൊറോന ചർച്ചിൽ
text_fieldsമണ്ണാർക്കാട് വലിയ ജുമാമസ്ജിദ് ഭാരവാഹികൾ ഫൊറോന പള്ളിയിൽ നടത്തിയ സന്ദർശനം
മണ്ണാർക്കാട്: മണ്ണാർക്കാട് വലിയ ജുമാമസ്ജിദ് ഖാദി ടി.ടി. ഉസ്മാൻ ഫൈസിയുടെയും മുത്തവല്ലി കല്ലടി ഉണ്ണികമ്മുവിെൻറയും നേതൃത്വത്തിൽ മണ്ണാർക്കാട് കത്തോലിക്ക സഭയുടെ സുപ്രധാന കേന്ദ്രമായ പെരിമ്പടാരി ഫൊറോന ഹോളി സ്പിരിറ്റ് ചർച്ചിൽ സൗഹൃദ സന്ദർശനം നടത്തി. വികാരി ഫാ. ജോർജ് തുരുത്തിപിള്ളിയുമായി മസ്ജിദ് പ്രതിനിധികൾ ചർച്ച നടത്തി.
ഭാവിയിലും മണ്ണാർക്കാടിെൻറ സൗഹാർദ അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ ഇരുവിഭാഗവും പ്രതിജ്ഞാബദ്ധമാണെന്ന് ഇരുവരും അറിയിച്ചു. കൂടിക്കാഴ്ചയിൽ ഹംസ കുറുവണ്ണ, കെ.പി. അബ്ദുറഹ്മാൻ, സക്കീർ മുല്ലക്കൽ, അൻഷാദ് വാഫി, അസി. വികാരിമാരായ ജിതിൻ ചെറുവത്തൂർ, ജോൺസൺ എന്നിവർ എന്നിവർ പങ്കെടുത്തു.

