സ്നേഹജ സഹപാഠികളുടെ സ്നേഹത്തണലിൽ
text_fieldsമണ്ണൂർ: അരക്ക് താഴെ തളർന്ന് വർഷങ്ങളായി പ്ലാസ്റ്റിക് ഷെഡിൽ കഴിഞ്ഞിരുന്ന പ്ലസ് ടു വിദ്യാർഥിക്ക് സ്നേഹവീടൊരുക്കി സ്കൂൾ പി.ടി.എ കമ്മിറ്റി. മണ്ണൂർ ചോലക്കുന്ന് സ്വദേശിയും പ്ലസ് ടു വിദ്യാർഥിയുമായ സ്നേഹജക്കാണ് പത്തിരിപ്പാല ജി.വി.എച്ച്.എസ് പി.ടി.എ കമ്മിറ്റി എട്ടുലക്ഷം െചലവിൽ വീടൊരുക്കിയത്.
പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ ഷെഡിലായിരുന്നു അഞ്ചംഗ കുടുംബം താമസിച്ചിരുന്നത്. പറളി ബി.ആർ.സിയിലെ അധ്യാപികയാണ് ഇക്കാര്യം പത്തിരിപ്പാല സ്കൂൾ പി.ടി.എ കമ്മിറ്റിയെ അറിയിച്ചത്. ഗായിക കെ.എസ്. ചിത്രയടക്കം സഹായവുമായി രംഗത്തെത്തിയിരുന്നു. അധ്യാപകരും വിദ്യാർഥികളും സുമനസ്സുകളും കൈകോർത്തതോടെ വീട് യാഥാർഥ്യമായി. അഡ്വ. ശാന്തകുമാരി എം.എൽ.എ സ്നേഹജക്ക് വീടിെൻറ താക്കോൽ കൈമാറി. മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. അനിത അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ, പഞ്ചായത്ത് അംഗങ്ങളായ പി.സി. സുമ, എ.കെ. ജയശ്രീ, ബ്ലോക്ക് അംഗം പി.എസ്. അബ്ദുൽ മുത്തലി, എം. ഉണ്ണികൃഷ്ണൻ, എ.എ. ശിഹാബ്, ടി.ആർ. ശശി, പി.കെ. പ്രമോദ്, പി.ടി.എ പ്രസിഡൻറ് ഒ. സുരേഷ്, വി. സുരേന്ദ്രൻ, അബ്ദുൽ റഹിമാൻ, വി. മോഹനൻ, കെ. സെയ്തലവി, ബൾക്കീസ്, എസ്.ജെ.എൻ. നജീബ്, ശശിധര പണിക്കർ, പറളി ബി.പി.ഒ അജിത്, അധ്യാപകരായ ജിജേഷ്, ജയന്തി എന്നിവർ സംസാരിച്ചു. സ്നേഹജയും കുടുംബവും നന്ദി അറിയിച്ചു. വൈകല്യങ്ങളെ അതിജീവിച്ച് മുന്നേറുന്ന സ്നേഹജക്ക് എല്ലാ സഹായ സഹകരണവും ഉറപ്പ് നൽകിയാണ് എം.എൽ.എ മടങ്ങിയത്.

