Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴകിയ ഭക്ഷണം പിടികൂടി

text_fields
bookmark_border
പഴകിയ ഭക്ഷണം പിടികൂടി
cancel

മണ്ണാർക്കാട്: നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപകമായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. 11 ഹോട്ടലുകളിൽ നിന്നാണ് പഴകിയതും ഉപയോഗ ശൂന്യമായതുമായ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ന്യൂനതകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.

താലൂക്ക് ഓഫിസ് സൂപ്രണ്ട് ഡോ. പമീലിയുടെ നേതൃത്വത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ നുജൂം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജേഷ് മോൻ, സി. സിദ്ദീഖ്, ഫെമിൽ കെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിയമലംഘനം തുടർന്നാൽ ഹോട്ടലുകൾ അടച്ചുപൂട്ടുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി വിനയൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hotel raid in mannarkkad
Next Story