കനത്ത മഴ: മണ്ണാർക്കാട്ട് വീടുകളിൽ വെള്ളം കയറി, നടപ്പാലം ഒലിച്ചുപോയി
text_fieldsശക്തമായ മഴയിൽ തോട് കരകവിഞ്ഞതിനെ തുടർന്ന് മുങ്ങിയ തത്തേങ്ങലം കൈതച്ചിറ പാലം
മണ്ണാർക്കാട്: തിങ്കളാഴ്ച ഉച്ചക്കുണ്ടായ ശക്തമായ മഴയിൽ നഗരത്തിലെ വീടുകളിൽ വെള്ളം കയറി. ടിപ്പുസുൽത്താൻ റോഡിലെ വിനായക നഗർ കോളനിയിലെ വീടുകളിലാണ് വെള്ളം കയറിയത്. താഴ്ന്ന പ്രദേശമായതിനാൽ വീടുകൾക്കകത്തേക്കും വെള്ളമെത്തുന്ന സ്ഥിതിയായിരുന്നു.
അഴുക്കുചാലുകൾ നിറഞ്ഞതോടെ നഗരത്തിൽ പല ഭാഗത്തും രൂക്ഷമായ വെള്ളക്കെട്ടും രൂപപ്പെട്ടു. മേഖലയിലെ വിവിധ ഭാഗങ്ങളിൽ തോടുകൾ കരകവിയുകയും ചെയ്തു. തെങ്കര തത്തേങ്ങലത്ത് തോട് കരകവിഞ്ഞതിനെ തുടർന്ന് നിരവധി വീടുകൾ വെള്ളത്തിലായി.
തത്തേങ്ങലം ഫോറസ്റ്റ് ഔട്ട് പോസ്റ്റിനു സമീപമുള്ള നിലംപതി വെള്ളത്തിൽ മുങ്ങി. നിലംപതിക്കു മുകളിലുള്ള ഇരുമ്പു ഗർഡർ കൊണ്ടുള്ള നടപ്പാലം ഒലിച്ചുപോയി. വെള്ളപാടം ഭാഗത്തും തോടിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഇന്നുമുണ്ടായി. സമീപവാസികളെ മാറ്റി പാർപ്പിച്ചു. തത്തേങ്ങലം-കൈതച്ചിറ റോഡിലെ പാലം വെള്ളത്തിൽ മുങ്ങി. സൈലൻറ് വാലി മലനിരകളിൽ ഉണ്ടാകുന്ന ശക്തമായ മഴയാണ് തോടുകളിലും ഇതോടൊപ്പം കുന്തിപ്പുഴ-നെല്ലിപ്പുഴകളിലും വെള്ളം പെട്ടെന്ന് ഉയരാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

